Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂ​ന്നാ​ർ ടൗ​ണി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി; സൈ​ല​ന്റ് വാ​ലി​യി​ൽ നാ​ശം വി​ത​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം

text_fields
bookmark_border
മൂ​ന്നാ​ർ ടൗ​ണി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി; സൈ​ല​ന്റ് വാ​ലി​യി​ൽ നാ​ശം വി​ത​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ടം
cancel

അ​ടി​മാ​ലി: മൂ​ന്നാ​ർ ടൗ​ണി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി. മൂ​ന്നാ​ർ ടൗ​ണി​ലെ മൗ​ണ്ട് കാ​ർ​മ​ൽ ദേ​വാ​ല​യ​ത്തി​ന് സ​മീ​പ​മാ​ണ് കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത്. ഏ​റെ നേ​രം ഇ​വി​ടെ നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന വാ​ഴ തി​ന്ന് വി​ശ​പ്പ​ട​ക്കി​യാ​ണ് മ​ട​ങ്ങി​യ​ത്. ഇ​വി​ടെ നി​ന്നും ടൗ​ണി​നോ​ട് ചേ​ർ​ന്ന് 18 മു​റി ലൈ​ൻ​സി​ലും ഈ ​കാ​ട്ടാ​ന​യെ​ത്തി. കാ​ട്ടാ​ന​യു​ടെ സ​ഞ്ചാ​ര​പ​ദം മ​ന​സ്സി​ലാ​ക്കി​യ നാ​ട്ടു​കാ​ർ മ​റ്റു​ള്ള​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​ഞ്ഞു. വ​നം​വ​കു​പ്പ് ആ​ർ.​ആ​ർ ടീം ​നി​രീ​ക്ഷ​ണം തു​ട​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് കാ​ട്ടാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മൂ​ന്നാ​ർ ടൗ​ണി​ൽ ഇ​റ​ങ്ങു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലാ​യി കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ അ​ക​പ്പെ​ട്ട​വ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​തി​നി​ടെ സൈ​ല​ന്റ് വാ​ലി ര​ണ്ടാം ഡി​വി​ഷ​നി​ലും കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി. കു​ട്ടി​യാ​ന ഉ​ൾ​പ്പെ​ടെ ഏ​ഴ്​ കാ​ട്ടാ​ന​ക​ളാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ഒ​രു പ​ശു​ത്തൊ​ഴു​ത്ത് കാ​ട്ടാ​ന ത​ക​ർ​ത്തു. മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി അ​ടു​ക്ക​ള​ത്തോ​ട്ട പ​ച്ച​ക്ക​റി കൃ​ഷി കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തി​ട്ടു​ണ്ട്. പ​ട​യ​പ്പ, വി​രി​ഞ്ഞ കൊ​മ്പ​ൻ കാ​ട്ടാ​ന​ക​ളും ജ​ന​വാ​സ മേ​ഖ​ല​യി​ൽ വി​ല​സു​ന്നു.

കാ​ട്ടാ​ന​ക​ൾ​ക്ക് പു​റ​മെ ക​ടു​വ, പു​ലി, കാ​ട്ടു​പോ​ത്ത് തു​ട​ങ്ങി ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളും ജ​ന​വാ​സ മേ​ഖ​ല​യി​ൽ​നി​ന്നും മാ​റാ​തെ നി​ൽ​ക്കു​ന്ന​ത് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

ചി​ന്ന​ക്ക​നാ​ലി​ൽ വ​ന്യ​മൃ​ഗ​സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ൻ പ​ല​യി​ട​ങ്ങ​ളി​ലാ​യി വ​നം വ​കു​പ്പ് സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു​തു​ട​ങ്ങി. ഇ​വി​ടെ പു​തി​യ ആ​ർ.​ആ​ർ ടീ​മി​ന്റെ പ്ര​വ​ർ​ത്ത​ന​വും തു​ട​ങ്ങി. 6 മാ​സ​ത്തി​നി​ടെ 35 ക​റ​വ​പ്പ​ശു​ക്ക​ളെ മൂ​ന്നാ​ർ തോ​ട്ടം മേ​ഖ​ല​യി​ൽ ക​ടു​വ കൊ​ന്നു​തി​ന്നു. അ​ടു​ത്തി​ടെ സൈ​ല​ന്റ് വാ​ലി​യി​ൽ മാ​ത്രം ആ​റ്​ പ​ശു​ക്ക​ളെ​യാ​ണ് ക​ടു​വ കൊ​ന്നു​തി​ന്ന​ത്. കു​ണ്ട​ള സാ​ൻ​റോ​സ് കോ​ള​നി​യി​ൽ ഒ​രു പ​ശു​വി​നെ ക​ടു​വ കൊ​ന്നു​തി​ന്നി​രു​ന്നു. മ​റ​യൂ​ർ, കാ​ന്ത​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലും വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wildfires erupt again in Munnar town
Next Story