ഇടമലക്കുടി ആദിവാസി സങ്കേതത്തിൽ കാട്ടാന ആക്രമണം പതിവ്
text_fieldsഇടമലക്കുടിയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം
അടിമാലി: ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ വിവിധ കേന്ദ്രങ്ങളിൽ കാട്ടാന ശല്യം രൂക്ഷം. രണ്ട് ദിവസമായി കോളനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക നാശമാണ് വിതക്കുന്നത്. ഇടമലക്കുടി പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലും വിവിധ സർക്കാർ സ്ഥാപനങ്ങളും കാട്ടാനക്കൂട്ടം ആക്രമിച്ചു. കെട്ടിടങ്ങൾക്ക് കേടു പാടുകൾ സംഭവിച്ചു.
പൊങ്കൽ അവധി പ്രമാണിച്ച് ഹോസ്റ്റൽ ജീവനക്കാരും കുട്ടികളും വീട്ടിൽ പോയ സമയത്താണ് സംഭവം. കാട്ടാന കടക്കാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലി പ്രവർത്തന രഹിതമാണ്. മൂന്നാർ മേഖലയിൽ കാട്ടാനയുടെയും കടുവ, പുലി എന്നിവയുടെ ആക്രമണം രൂക്ഷമാണ്. പശു, നായ മുതലായ വളർത്ത് മൃഗങ്ങളെ വ്യാപകമായി കൊന്നൊടുക്കുന്നു. കഴിഞ്ഞ ദിവസം ചിന്നക്കനാലിൽ തോട്ടം തൊഴിലാളി സ്ത്രീയെ കാട്ടാന കൊലപ്പെടുത്തിയിരുന്നു.

