Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടി​െക്കാണ്ടിരുന്ന കാറിനുനേരെ കാട്ടാന അക്രമണം; യാത്രക്കാർ രക്ഷപ്പെട്ടു

text_fields
bookmark_border
കാർ തകർത്തു
collapsed car
cancel
camera_alt

കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന കാർ

അടിമാലി: കജനാപ്പാറ-മുട്ടുകാട് റോഡിൽ അരമനപ്പാറക്ക്​ സമീപം ഓടിക്കൊണ്ടിരുന്ന കാറിനുനേരെ കാട്ടാന ആക്രമണം. കാറിലുണ്ടായിരുന്നവർ തലനാരിഴക്ക്​ രക്ഷപ്പെട്ടു.

മുട്ടുകാട് പന്തനാലിൽ ഷിജോയുടെ കാർ കാട്ടാനക്കൂട്ടം തകർത്തു. ഷിജോയെ കൂടാതെ മുട്ടുകാട് തണ്ടേൽ ഡിബിൽ, മാതാവ് മേരി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്​ച രാത്രി എട്ടരയോടെയാണ് സംഭവം. വീടിനുസമീപം വീണ് പരിക്കേറ്റ ഡിബിലിനെ രാജകുമാരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഇവർ സഞ്ചരിച്ച കാറിനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്.

കാട്ടാനകൾ റോഡി​െൻറ ഇരുഭാഗത്തുനിന്നും കാറിനുനേരെ വന്നു. മുൻ ഭാഗത്തുകൂടി വന്ന ആന ബോണറ്റിൽ ചവിട്ടി. ഇതോടെ കാറിലുണ്ടായിരുന്ന മൂന്നുപേരും റോഡിൽ 50 മീറ്റർ അകലെ വന്ന മറ്റൊരു വാഹനത്തിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ മൂവർക്കും നിസ്സാര പരിക്കേറ്റു. ഇവരെ രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - wild elephant attack against running car; passengers escaped
Next Story