Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightവൈദ്യുതി പോസ്​റ്റില്‍...

വൈദ്യുതി പോസ്​റ്റില്‍ കയറി ആദിവാസി യുവാവി​െൻറ ആത്മഹത്യശ്രമം

text_fields
bookmark_border
വൈദ്യുതി പോസ്​റ്റില്‍ കയറി ആദിവാസി യുവാവി​െൻറ ആത്മഹത്യശ്രമം
cancel
camera_alt

വൈ​ദ്യു​തി പോ​സ്​​റ്റി​ൽ ക​യ​റി​യ യു​വാ​വി​നെ ലൈ​ൻ​മാ​ൻ കു​ഞ്ഞു​മോ​ൻ താ​ഴെ​യി​റ​ക്കു​ന്നു

അ​ടി​മാ​ലി: മ​രു​ന്ന് വാ​ങ്ങാ​ന്‍ പ​ണ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആ​ദി​വാ​സി യു​വാ​വ് വൈ​ദ്യു​തി പോ​സ്​​റ്റി​ല്‍ ക​യ​റി അ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി. ഇ​ളം​ബ്ലാ​ശ്ശേ​രി ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​രു​ണ്‍കു​മാ​റാ​ണ്​ (ചാ​പ്പ​ന്‍ -25) ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​യോ​ടെ ഇ​രു​മ്പു​പാ​ലം ടൗ​ണി​ലാ​ണ് സം​ഭ​വം. പോ​സ്​​റ്റി​ൽ ക​യ​റു​ന്ന​തു​ക​ണ്ട് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ ലൈ​ന്‍ ഓ​ഫ് ചെ​യ്​​തു. ഇ​താ​ണ്​ അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്.

എ​ന്നാ​ല്‍, പോ​സ്​​റ്റി​ല്‍ ക​യ​റി​യ യു​വാ​വ് ലൈ​നി​ല്‍ പി​ടി​ച്ച​ശേ​ഷം താ​ഴേ​ക്ക് ചാ​ടി ജീ​വ​നൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞു. ഇ​തോ​ടെ ജ​നം​ത​ടി​ച്ച് കൂ​ടി. മ​രു​ന്ന് വാ​ങ്ങാ​ന്‍ പ​ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് താ​ന്‍ വൈ​ദ്യു​തി പോ​സ്​​റ്റി​ല്‍ ക​യ​റി​യ​തെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു. പ​ണം ന​ല്‍കാ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞെ​ങ്കി​ലും യു​വാ​വ് വ​ഴ​ങ്ങി​യി​ല്ല.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ലൈ​ന്‍മാ​ന്‍ കു​ഞ്ഞു​മോ​ന്‍ പോ​സ്​​റ്റി​ല്‍ ക​യ​റി​യാ​ണ് യു​വാ​വി​നെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ ഇ​റ​ക്കി​യ​ത്. പി​ന്നീ​ട് യു​വാ​വി​നെ അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മാ​ന​സി​ക പ്ര​ശ്‌​ന​മു​ള്ള​യാ​ളാ​ണ് അ​രു​ണ്‍കു​മാ​റെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide attemptTribal Youth
News Summary - tribal youths suicide attempt on an electric post
Next Story