Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightട്രോ​ളി​ങ് നി​രോ​ധ​നം...

ട്രോ​ളി​ങ് നി​രോ​ധ​നം മീ​ൻ​വി​ല​യും മേ​ലോ​ട്ട്...

text_fields
bookmark_border
ട്രോ​ളി​ങ് നി​രോ​ധ​നം മീ​ൻ​വി​ല​യും മേ​ലോ​ട്ട്...
cancel

അ​ടി​മാ​ലി: ട്രോ​ളി​ങ് നി​രോ​ധ​ന​ത്തെ തു​ട​ർ​ന്നു​ള്ള ല​ഭ്യ​ത​ക്കു​റ​വി​ന്റെ പേ​രി​ൽ ഹൈ​റേ​ഞ്ചി​ൽ മ​ത്സ്യ​ത്തി​ന് അ​ന്യാ​യ വി​ല. മ​ത്തി, കൊ​ഴു​വ, കി​രി​യാ​ൻ, ചൂ​ര തു​ട​ങ്ങി സാ​ധാ​ര​ണ​ക്കാ​ർ കൂ​ടു​ത​ൽ വാ​ങ്ങു​ന്ന മ​ത്സ്യ​ങ്ങ​ൾ​ക്ക് 250 രൂ​പ മു​ത​ൽ 400 രൂ​പ വ​രെ​യാ​ണ് വി​ല. ചി​ക്ക​നും ബീ​ഫി​നും ഉ​ൾ​പ്പെ​ടെ വി​ല ഉ​യ​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ്. ട്രോ​ളി​ങ് നി​രോ​ധ​ന​ത്തി​ന്റെ പേ​രു​പ​റ​ഞ്ഞാ​ണ് ഇ​പ്പോ​ൾ തോ​ന്നു​ന്ന വി​ല വാ​ങ്ങു​ന്ന​ത്. അ​തി​നു മു​മ്പ് മ​ത്സ്യ​ല​ഭ്യ​ത ധാ​രാ​ള​മു​ണ്ടാ​യി​രു​ന്ന​പ്പോ​ഴും തീ​വി​ല​യാ​ണു ന​ൽ​കേ​ണ്ടി വ​ന്ന​ത്. ഇ​ട​ത്ത​ട്ടു​കാ​രു​ടെ ചൂ​ഷ​ണ​മാ​ണ് മ​ത്സ്യ വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്.

ജി​ല്ല​യി​ലെ​ത്തു​ന്ന മ​ത്സ്യ​ത്തി​ന്റെ വി​ത​ര​ണാ​വ​കാ​ശം ചി​ല കു​ത്ത​ക​ക​ളു​ടെ കൈ​യി​ലാ​ണ്. അ​വ​രാ​ണ് ഓ​രോ ദി​വ​സ​വും മ​ത്സ്യ​വി​ല തീ​രു​മാ​നി​ക്കു​ന്ന​ത്. നാ​ടൊ​ട്ടു​ക്കും മ​ത്സ്യ സ്റ്റാ​ൾ ഇ​ടു​ന്ന​തും ഇ​വ​ർ​ത​ന്നെ. ഓ​രോ കി​ലോ മ​ത്തി​യി​ൽ‌​പോ​ലും ഇ​ര​ട്ടി​വി​ല​യാ​ണ് ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന് വാ​ങ്ങി​യെ​ടു​ക്കു​ന്ന​ത്. അ​ടി​ക്ക​ടി​യു​ള്ള വി​ല​ക്ക​യ​റ്റം പാ​വ​പ്പെ​ട്ട​വ​രെ​യാ​ണ് കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്ന​ത്. മൂ​ന്നാ​ർ, അ​ടി​മാ​ലി മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ളി​ൽ ന്യാ​യീ​ക​ര​ണ​മി​ല്ലാ​ത്ത വി​ല​ക്ക​യ​റ്റ​മാ​ണെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. ട്രോ​ളി​ങ്ങി​നെ തു​ട​ർ​ന്ന് ക​ട​ൽ​മ​ത്സ്യ​ത്തി​ന്റെ വ​ര​വും കു​റ​ഞ്ഞു.

സാ​ധാ​ര​ണ ജൂ​ൺ ആ​ദ്യ​വാ​രം മു​ത​ൽ ജി​ല്ല​യി​ൽ പു​ഴ​മ​ത്സ്യ ല​ഭ്യ​ത ധാ​രാ​ള​മാ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കൊ​ല്ലം പു​ഴ​ക​ളി​ൽ വെ​ള്ള​വു​മി​ല്ല, മീ​നു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​വും ക​ട​ൽ​മ​ത്സ്യ​ത്തി​ന്റെ വി​ല​യി​ര​ട്ടി​ക്കാ​ൻ കാ​ര​ണ​മാ​യി. മാ​ര​ക കീ​ട​നാ​ശി​നി​ക​ൾ ചേ​ർ​ത്ത മ​ത്സ്യ​മാ​ണ് വി​പ​ണി​യി​ൽ കൂ​ടു​ത​ലും. എ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​തെ പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം മാ​റി​നി​ൽ​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adimalitrawling banseafoodFish prices
News Summary - Trawling ban also increases fish prices...
Next Story