നീലക്കുറിഞ്ഞി കാണാൻ വൻ ഒഴുക്ക്; ചൊക്രമുടിയിൽ നിയന്ത്രണം കടുപ്പിച്ചു
text_fieldsതിരക്ക് നിയന്ത്രണാതീതമായതോടെ ചൊക്രമുടി കുറിഞ്ഞി ഇക്കോ സെന്റർ താൽക്കാലികമായി അടച്ചപ്പോൾ
അടിമാലി: നീലക്കുറിഞ്ഞി പൂത്ത ചൊക്രമുടിയിൽ സഞ്ചാരികൾക്ക് നിയന്ത്രണം. ഒരേസമയം 1000 പേരിൽ കൂടുതൽ എത്തിയാൽ ബാക്കി വരുന്നവർ കാത്തുനിൽക്കണം. ഓരോ ദിവസവും സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നതാണ് കാര്യങ്ങൾ വഷളാക്കിയത്. ഇതോടെ വൈകീട്ട് 4ന് ശേഷം ആർക്കും പ്രവേശനം നൽകേണ്ടതില്ലെന്ന തീരുമാനവും വനം വകുപ്പ് എടുത്തു.
അവധി ദിവസങ്ങളിൽ 10,000ത്തിന് മുകളിൽ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെയാണ് നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്. ഞായറാഴ്ച മൂന്നാർ ടൗണിലടക്കം വലിയ വാഹനത്തിരക്കാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും തിരക്ക് വലിയ രീതിയിൽ വർധിക്കുമെന്നാണ് വിലയിരുത്തൽ. അടിമാലി, മൂന്നാർ, ആനച്ചാൽ, പൂപ്പാറ, ദേവികുളം, മറയൂർ തുടങ്ങി എല്ലാ മേഖലയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

