വീട് നിർമാണസ്ഥലത്തുനിന്ന് ഉപകരണങ്ങൾ മോഷ്ടിച്ചു; പ്രതി അറസ്റ്റിൽ
text_fieldsഅടിമാലി: വീട് നിർമാണസ്ഥലത്തുനിന്ന് ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. കൊന്നത്തടി മങ്കുവ ഒഴുകയിൽ ഷെയ്സ് മോനെയാണ് (42) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ഒമ്പതിന് പുലർച്ച മന്നാംകാലായിൽ പണിനടക്കുന്ന സ്ഥലത്തുനിന്ന് ടൈൽ മുറിക്കാൻ ഉപയോഗിക്കുന്ന കട്ടർ അടക്കം ഉപകരണങ്ങളാണ് മോഷ്ടിച്ചത്. ഇതറിഞ്ഞ കരാറുകാരൻ അടിമാലി ടൗണിലെ ഉപകരണങ്ങൾ വിൽക്കുകയും വാടകക്ക് കൊടുക്കുകയും ചെയ്യുന്ന ചില കടകളിൽ വിവരം അറിയിച്ചിരുന്നു. ഞായറാഴ്ച മോഷണ വസ്തുക്കൾ വിൽക്കാൻ ചെന്ന ഇയാളെ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.
സഹോദരന് ചികിത്സക്ക് പണം ആവശ്യമുള്ളതിനാലാണ് ഉപകരണങ്ങൾ വിൽക്കുന്നതെന്നാണ് കടക്കാരനോട് പറഞ്ഞത്.വെള്ളത്തൂവൽ, കട്ടപ്പന, നെടുങ്കണ്ടം സ്റ്റേഷനുകളിലെ മോഷണക്കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

