Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightവേനൽ കടുത്തു.......

വേനൽ കടുത്തു.... കരിഞ്ഞുണങ്ങി വനവും

text_fields
bookmark_border
വേനൽ കടുത്തു.... കരിഞ്ഞുണങ്ങി വനവും
cancel
camera_alt

പാ​ട്ട​യ​ട​മ്പ് മേ​ഖ​ല​യി​ൽ വ​ന​ത്തി​ൽ കാ​ട്ടു​തീ പ​ട​ർ​ന്ന് പി​ടി​ച്ച​പ്പോ​ൾ

അ​ടി​മാ​ലി: ചൂ​ടേ​റി​യ​തോ​ടെ വ​ന​മേ​ഖ​ല​യും വ​ര​ൾ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​ന്നു. ഇ​ല​കൊ​ഴി​ഞ്ഞ​തോ​ടെ കാ​ടു​ക​ളി​ൽ ക​രി​യി​ല​ക​ൾ നി​റ​ഞ്ഞു. പ​ക​ൽ​ചൂ​ട് താ​ങ്ങാ​നാ​വാ​തെ വ​ന്യ​മൃ​ഗ​ങ്ങ​ളും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റു​ന്നു.

വ​ന​ങ്ങ​ളി​ൽ ക​രി​യി​ല​ക​ൾ വീ​ണ​ടി​ഞ്ഞ​തി​നാ​ൽ കാ​ട്ടു​തീ ഭീ​ഷ​ണി​യു​മു​ണ്ട്. സ്വാ​ഭാ​വി​ക വ​ന​ങ്ങ​ളി​ൽ പ​ച്ച​പ്പ് ന​ഷ്ട​മാ​യി​ല്ലെ​ങ്കി​ലും പ​ക​ൽ​ചൂ​ട് അ​സ​ഹ്യ​മാ​യി. ഇ​ക്കൊ​ല്ലം വ​ര​ൾ​ച്ച​യേ​റു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

വേ​ന​ൽ ആ​രം​ഭ​ത്തി​ൽ​ത​ന്നെ ചൂ​ടേ​റി. ഡി​സം​ബ​ർ മു​ത​ൽ ഫ​യ​ർ സീ​സ​ൺ ആ​രം​ഭി​ക്കു​മെ​ങ്കി​ലും വ​ന​മേ​ഖ​ല​യി​ൽ കാ​ര്യ​മാ​യ കാ​ട്ടു​തീ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. പൊ​തു​ജ​ന സാ​ന്നി​ധ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും ഫ​യ​ർ​ലൈ​ൻ തീ​ർ​ക്കു​ന്ന​തും കാ​വ​ൽ ശ​ക്ത​മാ​ക്കു​ന്ന​തും പ​തി​വാ​ണ്. ഇ​ക്കു​റി ഉ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ല. വാ​ള​റ, പ​ട്ട​യ​ട​മ്പ്, കു​ള​മാ ക​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ന​ത്തി​ൽ അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടു തീ ​പ​ട​ർ​ന്ന് വ്യാ​പ​ക​മാ​യി വ​നം ക​ത്തി ന​ശി​ച്ചു.

അ​തി​ർ​ത്തി വ​ന​പ്ര​ദേ​ശ​ങ്ങ​ളും ചു​ട്ടു​പൊ​ള്ളു​ക​യാ​ണ്. വ​ന​ങ്ങ​ളി​ൽ​നി​ന്ന് ആ​ന​ക​ളും മ​റ്റു വ​ന്യ​മൃ​ഗ​ങ്ങ​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി വ്യാ​പ​ക നാ​ശം വി​ത​ക്കു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ളെ വ​ന​ത്തി​ൽ ത​ന്നെ നി​ല​നി​ർ​ത്താ​നും ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​റ​പ്പാ​ക്കാ​നും വ​നം​വ​കു​പ്പ് ശ്ര​മ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsadimaliIdukki News
News Summary - The summer is hot....the forest is scorched.
Next Story