Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightറോഡും തകർന്നു;...

റോഡും തകർന്നു; മാങ്കുളം ജലവൈദ്യുതി പദ്ധതി വിസ്മൃതിയിലേക്ക്

text_fields
bookmark_border
റോഡും തകർന്നു; മാങ്കുളം ജലവൈദ്യുതി പദ്ധതി വിസ്മൃതിയിലേക്ക്
cancel
camera_alt

ന​ക്ഷ​ത്ര​ക്കു​ത്തി​ന് സ​മീ​പം ത​ക​ർ​ന്ന ക​ലു​ങ്ക്

അ​ടി​മാ​ലി: മാ​ങ്കു​ളം മി​നി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യി​ലേ​ക്കു​ള്ള റോ​ഡും​ ത​ക​ർ​ന്ന​തോ​ടെ പ​ദ്ധ​തി ത​ന്നെ വി​സ്മൃ​തി​യി​ലേ​ക്ക്. വി​രി​പാ​റ​യി​ൽ​നി​ന്ന്​ ന​ക്ഷ​ത്ര​ക്കു​ത്ത്, ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന റോ​ഡി​ലെ ക​ലു​ങ്കും സം​ര​ക്ഷ​ണ ഭി​ത്തി​യും അ​ട​ക്ക​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്.

സ്വ​ന്ത​മാ​യി പ​വ​ർ ഹൗ​സ് സ്ഥാ​പി​ച്ച് വൈ​ദ്യു​തി വി​ത​ര​ണം ന​ട​ത്തി മാ​ങ്കു​ളം ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി ച​രി​ത്ര​ത്തി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്ന വൈ​ദ്യു​തി ബോ​ർ​ഡ് വി​ല​യ്​​ക്ക് വാ​ങ്ങി​യി​രു​ന്നു.

2018ലെ ​പ്ര​ള​യ​ത്തി​ൽ പെ​ൻ​സ്റ്റോ​ക് പൈ​പ്പ്, ജ​ന​റേ​റ്റ​ർ എ​ന്നി​വ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​തോ​ടെ ഉ​ൽ​പാ​ദ​നം നി​ല​ച്ചു. പ​വ​ർ ഹൗ​സും പെ​ൻ​സ്റ്റോ​ക് പൈ​പ്പും പു​ന​ർ​നി​ർ​മി​ക്കാ​നും പി​ന്നീ​ട്​ പ​ഞ്ചാ​യ​ത്തി​ന്​ ക​ഴി​ഞ്ഞി​ല്ല.

പ്ര​വ​ർ​ത്ത​നം നി​ല​ച്ച പ​ദ്ധ​തി​യി​ൽ തു​രു​മ്പു​ക​യ​റി മെ​ഷി​ന​റി​ക​ൾ 80 ശ​ത​മാ​ന​ത്തി​ലേ​റെ ന​ശി​ച്ച​തോ​ടെ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. വൈ​ദ്യു​തി ന​ൽ​കാ​ത്ത​തി​നാ​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് പ​ഞ്ചാ​യ​ത്തി​ന് പ്ര​തി​മാ​സം ഉ​ണ്ടാ​കു​ന്ന​ത്. അ​തു​പോ​ലെ നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യി. ഇ​പ്പോ​ൾ റോ​ഡും ത​ക​ർ​ന്ന​തോ​ടെ പ​ദ്ധ​തി ത​ന്നെ ല​ക്ഷ്യം കാ​ണാ​തെ പോ​കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mankulamhydropower project
News Summary - The road was also broken; Mankulam hydropower project into oblivion
Next Story