Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightആദിവാസികളുടെ ഭൂമി...

ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നവര്‍ക്കെതിരെ നടപടിയുമായി വനംവകുപ്പ്

text_fields
bookmark_border
tribal
cancel
camera_alt

ത​ല​നി​ര​പ്പ​ന്‍ ആ​ദി​വാ​സി കോ​ള​നി​യി​ല്‍ വ​നം​വ​കു​പ്പ് ന​ട​ത്തി​യ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ്

അ​ടി​മാ​ലി : ആ​ദി​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്ത് വി​ള​ക​ളും ഭൂ​മി​യും ത​ട്ടി​യെ​ടു​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി വ​നം​വ​കു​പ്പ്. ക​ഴി​ഞ്ഞ ഒ​രു​വ​ര്‍ഷ​ത്തി​നി​ടെ 100 ഹെ​ക്ട​റി​ന് മു​ക​ളി​ല്‍ ഭൂ​മി​യാ​ണ് വ​നം​വ​കു​പ്പ് പു​റം​നാ​ട്ടു​കാ​രി​ല്‍നി​ന്ന് എ​റ്റെ​ടു​ത്ത് ആ​ദി​വാ​സി​ക​ള്‍ക്ക് ന​ല്‍കി​യ​ത്. മൂ​ന്നാ​ര്‍ ഡി.​എ​ഫ്.​ഒ രാ​ജു കെ.​ഫ്രാ​ന്‍സി​സ്, അ​ടി​മാ​ലി റേ​ഞ്ച് ഓ​ഫി​സ​ര്‍ കെ.​വി. ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി. ഈ ​കാ​ല​യ​ള​വി​ല്‍ 15 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

അ​ടി​മാ​ലി റേ​ഞ്ചി​ന് കീ​ഴി​ല്‍ കു​ര​ങ്ങാ​ട്ടി മേ​ഖ​ല​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഏ​റെ ഭൂ​മി ആ​ദി​വാ​സി​ക​ള്‍ക്ക് ന​ഷ്ട​മാ​യ​ത്. ത​ല​മാ​ലി, പീ​ച്ചാ​ട്, വ​ട്ട​യാ​ര്‍, ക​ട്ട​മു​ടി, പെ​ട്ടി​മു​ടി, നൂ​റാം​ക​ര, കൊ​ട​ക​ല്ല് മേ​ഖ​ല​ക​ളി​ലും ഹെ​ക്ട​ര്‍ക​ണ​ക്കി​ന് സ്ഥ​ല​ത്താ​ണ് പു​റം നാ​ടു​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ ആ​ദി​വാ​സി​ക​ളു​മാ​യി ക​രാ​ര്‍ ഉ​ണ്ടാ​ക്കി ഭൂ​മി ത​ട്ടി​യെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​തോ​ടൊ​പ്പം ആ​ദി​വാ​സി ഊ​രു​ക​ളോ​ട് ചേ​ര്‍ന്നു​ള്ള വ​ന​ഭൂ​മി കൈ​യേ​റി ഏ​ലം​കൃ​ഷി ഇ​റ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

രോ​ഗം, ഭ​ക്ഷ​ണം മു​ത​ലാ​യ വി​ഷ​മ​ത​ക​ള്‍ നേ​രി​ടു​ന്ന ആ​ദി​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന എ​ത്തു​ന്ന​വ​ര്‍ ഒ​രു വ​ര്‍ഷം ആ​ദി​വാ​സി​ക​ള്‍ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വി​ള​ക​ള്‍ വാ​ങ്ങും. പി​ന്നീ​ട് ഭൂ​മി മൊ​ത്ത​മാ​യി കൈ​ക്ക​ലാ​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്.

പാ​ട്ട വ്യ​വ​സ്ഥ​യി​ല്‍ കൃ​ഷി​ചെ​യ്യു​ന്ന​തി​ന്​ ആ​ദി​വാ​സി​ക​ളു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ ഇ​തി​ന്‍റെ മ​റ​വി​ൽ 10 മു​ത​ല്‍ 20 ഹെ​ക്ട​ര്‍വ​രെ വ​ന​ഭൂ​മി​യി​ലാ​ണ് ഏ​ല​കൃ​ഷി ഇ​റ​ക്കു​ന്ന​ത്. ഷോ​ല വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ട​ക്കു​ന്ന വ​ന​ത്തി​ല്‍ അ​ടി​ക്കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റി മ​ണ്ണി​ള​ക്കി ഏ​ല​കൃ​ഷി ഇ​റ​ക്കു​ബോ​ള്‍ വ്യാ​പ​ക​മാ​യി ജൈ​വ സ​മ്പ​ത്ത് ന​ശി​ക്കു​ക​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ ത​ക​രു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ​ദി​വ​സം ത​ല​നി​ര​പ്പ​ന്‍ ആ​ദി​വാ​സി​കോ​ള​നി​യി​ല്‍ പാ​ട്ട​ത്തി​നെ​ടു​ത്ത് ഭൂ​മി ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നെ​തി​രെ വ​ന​പാ​ല​ക​ര്‍ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ് ന​ട​ത്തി. പ​നം​കു​ട്ടി ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍ചാ​ര്‍ജ് എ.​വി. വി​നോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക്ലാ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landforest departmenttribals
News Summary - The forest department has taken action against those who grabbed the land of the tribals
Next Story