Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightപെണ്‍കരുത്തില്‍...

പെണ്‍കരുത്തില്‍ തീര്‍ന്നത് ജലസമൃദ്ധമായ കൂറ്റന്‍ കിണര്‍

text_fields
bookmark_border
well
cancel
camera_alt

പെരുമ്പന്‍കുത്തില്‍ പെണ്‍കരുത്തില്‍ തീര്‍ന്ന കിണര്‍

അ​ടി​മാ​ലി (ഇടുക്കി): മാ​ങ്കു​ളം പ​ഞ്ചാ​യ​ത്ത്​ 12ാം വാ​ര്‍ഡി​ലെ പെ​രു​മ്പ​ന്‍കു​ത്തി​ൽ പെ​ണ്‍ക​രു​ത്തി​ല്‍ തീ​ര്‍ന്ന​ത് ജ​ല​സ​മൃ​ദ്ധ​മാ​യ കൂ​റ്റ​ന്‍ കി​ണ​ര്‍. മ​ഹി​ള കൂ​ട്ടാ​യ്​​മ​യി​ൽ 10 വ​നി​ത​ക​ൾ ചേ​ർ​ന്നാ​ണ്​ 42 അ​ടി​യി​ലേ​റെ ആ​ഴ​ത്തി​ൽ കി​ണ​ർ ഒ​രു​ക്കി​യ​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​പ്ര​കാ​രം മേ​റ്റ് പ്രീ​യ സോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നി​ര്‍മാ​ണം.

പ​ഞ്ചാ​യ​ത്ത്​ അം​ഗം ബി​ജി ആ​ൻ​റ​ണി​യും ഇ​വ​രെ സ​ഹാ​യി​ക്കാ​ന്‍ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. 15 കു​ടും​ബ​ങ്ങ​ള്‍ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും. അ​ഞ്ച്​ കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​നി​ന്ന്​ ഹോ​സി​ല്‍ കൊ​ണ്ടു​വ​രു​ന്ന വെ​ള്ള​മാ​യി​രു​ന്നു ഗ്രാ​മ​ത്തി​െൻറ ഏ​ക ആ​ശ്ര​യം. ഇ​വി​ടെ പ​ല​രും കി​ണ​ര്‍ കു​ഴി​ച്ചെ​ങ്കി​ലും വെ​ള്ളം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടും വേ​ന​ലി​ല്‍ ഗ്രാ​മ​ത്തി​െൻറ ദാ​ഹം മാ​റ്റി​യി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ കി​ണ​ര്‍ നി​ര്‍മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

വെ​ള്ളം ക​ണ്ടെ​ങ്കി​ലും മൂ​ന്ന്​ അ​ടി​യോ​ളം ഇ​നി​യും കി​ണ​ര്‍ താ​ഴ്ത്തി എ​ല്ലാ​വ​ര്‍ക്കും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നി​ര്‍മാ​ണ​ത്തി​ന് പി​ന്നി​ലു​ള്ള​വ​ര്‍. ഡി​സം​ബ​റി​ലാ​ണ് കി​ണ​റി​െൻറ നി​ര്‍മാ​ണം തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterwell
News Summary - The female ended up with a huge well full of water
Next Story