Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

text_fields
bookmark_border
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
cancel
camera_alt

ദേ​വി​കു​ള​ത്ത് ഓ​ട്ട​ത്തി​നി​ടെ കാ​റി​ന്​ തീ​പി​ടി​ച്ച​പ്പോ​ൾ

അടിമാലി: ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു സമീപം, ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തിങ്കളാഴ്ച പകൽ 3.30 ഓടെയായിരുന്നു അപകടം. കോട്ടയം കഞ്ഞിക്കുഴി സ്വദേശി അനിൽ ഡിസൂസയും സംഘവുമാണ് വാഹനത്തിലുണ്ടായിരുന്നത്.

മൂന്നാർ സന്ദർശനം കഴിഞ്ഞ് രാജാക്കാട്ടെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു അനിൽ ഡിസൂസ. തീപിടിച്ച ഉടൻ തന്നെ കാറിലുണ്ടായിരുന്ന ആറു പേരും പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. മൂന്നാറിൽനിന്ന് അഗ്നിരക്ഷ സേനാ വിഭാഗം എത്തി തീയണച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The car that was running caught fire
Next Story