Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightതേക്ക് മോഷണം: പ്രതിയെ...

തേക്ക് മോഷണം: പ്രതിയെ പിടിക്കാനെത്തിയ വനപാലകർക്ക്​ ആക്രമണത്തിൽ പരിക്ക്

text_fields
bookmark_border
തേക്ക് മോഷണം: പ്രതിയെ പിടിക്കാനെത്തിയ വനപാലകർക്ക്​ ആക്രമണത്തിൽ പരിക്ക്
cancel
camera_altRepresentational Image

അടിമാലി: തേക്ക് പ്ലാ​േൻറഷനിൽനിന്ന്​ തടി മോഷ്​ടിച്ച സംഭവത്തിൽ പ്രതിയെ പിടിക്കാനെത്തിയെ വനപാലകരെ ആക്രമിച്ചു. രണ്ടു വനപാലകർക്ക് പരിക്ക്. പൊലീസ്​ എത്തിയാണ് വനപാലകരെ മോചിപ്പിച്ചത്.

നേര്യമംഗലം റേഞ്ചിൽ നഗരംപാറ ഫോറസ്​റ്റ്​ സ്​റ്റേഷനിലെ ബീറ്റ് ഫോറസ്​റ്റ് ഓഫിസർ നീനു പ്രതീപ്, വാളറ ഫോറസ്​റ്റ്​ സ്​റ്റേഷനിലെ ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർ അഭിജിത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതി നേര്യമംഗലം കോളനി ഭാഗത്ത് താമസിക്കുന്ന ഇടക്കുടി വീട്ടിൽ സുരേന്ദ്രനെ ഊന്നുകൽ പൊലീസ്​ പിടികൂടി. ഇൗ മാസം 17ന് നേര്യമംഗലം റേഞ്ചിൽ വാളറ ഫോറസ്​റ്റ്​ സ്​റ്റേഷൻ പരിധിയിൽനിന്ന്​ തേക്ക് കഴകൾ മോഷണം പോയിരുന്നു.

സുരേന്ദ്രനെ പ്രതിചേർത്ത് വനംവകുപ്പ് കേസെടുത്തു. പ്രതിയെയും തൊണ്ടിയും കസ്​റ്റഡിയിലെടുക്കാൻ എത്തിയപ്പോഴാണ് വനപാലകരെ ആക്രമിച്ചത്.

സുരേന്ദ്രൻ പുതിയ വീട് പണി നടത്തിവരുകയാണ്. വീട് നിർമാണത്തിനായി കാഞ്ഞിരവേലി തേക്ക് തോട്ടത്തിൽനിന്ന്​ ഉണക്ക തേക്ക് കഴകൾ സഹായികളെകൂട്ടി മുറിച്ച് വാഹനത്തിൽ കയറ്റി കൊണ്ടുപോയി ഉരുപ്പടികൾ നിർമിക്കുകയായിരുന്നു. തേക്ക് കടത്താൻ ഉപയോഗിച്ച വാഹനവും നിർമിച്ച ഉരുപ്പടികളും കസ്​റ്റഡിയിലെടുത്തശേഷം സുരേന്ദ്രനെ പിടികൂടാൻ ശ്രമിച്ചതോടെയാണ് ഇയാൾ അക്രമാസക്​തനായത്​.

തുടർന്ന് വനപാലകർ പൊലീസ്​ സഹായം തേടുകയായിരുന്നു. അറസ്​റ്റിലായ സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. എക്സൈസ്​ വകുപ്പിൽ ജീവനക്കാരനായിരുന്ന സുരേന്ദ്രനെ പിരിച്ചുവിട്ടതാണ്. ഇയാൾ നിരവധി ഫോറസ്​റ്റ്​, പോലീസ്​, എക്സൈസ്​ കേസുകളിയും പ്രതിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest rangerTheft NewsTeak
News Summary - Teak theft: Forest rangers injured in attack
Next Story