Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightവേനല്‍ കടുത്തു;...

വേനല്‍ കടുത്തു; തീപിടിത്തം പതിവാകുന്നു

text_fields
bookmark_border
fire
cancel

അ​ടി​മാ​ലി: വേ​ന​ല്‍ ക​ന​ത്ത​തോ​ടെ തീ​പി​ടി​ത്തം പ​തി​വാ​യി, ഓ​ടി​ത്ത​ള​ര്‍ന്ന് അ​ഗ്​​നി​ര​ക്ഷ​സേ​ന​യും. അ​ടി​മാ​ലി, മൂ​ന്നാ​ര്‍ മേ​ഖ​ല​യി​ലാ​ണ് കാ​ട്ടു​തീ പ​തി​വാ​യ​ത്.

കൊ​ന്ന​ത്ത​ടി ബ്രൂ​സി​ലി​മ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യി. അ​ടി​മാ​ലി​യി​ല്‍നി​ന്ന് അ​ഗ്​​നി​ര​ക്ഷ​സേ​ന എ​ത്തി കി​ണ​ഞ്ഞ്​ ശ്ര​മി​ച്ചി​ട്ടും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ല്ല. അ​ടി​മാ​ലി ടൗ​ണി​നോ​ട് ചേ​ര്‍ന്ന് ത​ല​മാ​ലി, കു​ര​ങ്ങാ​ട്ടി മ​ല​നി​ര​ക​ളി​ലും തീ ​പ​ട​രു​ന്നു​ണ്ട്. കു​തി​ര​കു​ത്തി മ​ല​യി​ലും തീ ​പ​ട​ര്‍ന്ന് പി​ടി​ച്ചി​രു​ന്നു. റി​സ​ര്‍വ്​ വ​ന​ത്തി​ല്‍ തീ​ക​യ​റാ​തെ വ​നാ​തി​ര്‍ത്തി​ക​ളി​ല്‍ തീ​യി​ട്ട് സം​ര​ക്ഷ​ണം ഒ​രു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ്​ തി​രി​ച്ച​ടി​യാ​യ​തെ​ന്ന​ ആ​രോ​പ​ണ​വും ഉ​യ​ര്‍ന്നു.

നേ​ര​ത്തേ ഫ​യ​ര്‍ലൈ​ന്‍ തെ​ളി​ച്ചും ഫ​യ​ര്‍വാ​ച്ച​ർ​മാ​രെ നി​യ​മി​ച്ചു​മാ​ണ് വ​നം​വ​കു​പ്പ് കാ​ട്ടു​തീ ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, ഈ ​പ്ര​വൃ​ത്തി​യും ഇ​ക്കു​റി ഉ​ണ്ടാ​യി​ല്ല. കാ​ട്ടു​തീ ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ര്‍ക്കാ​ര്‍ ചെ​ല​വ​ഴി​ക്കു​ന്ന ഫ​ണ്ടി​ൽ ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire blazesummer hot
News Summary - summer is very strong; fire ablaze happens
Next Story