Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightമൂന്നാറിൽ പടയപ്പയുടെ...

മൂന്നാറിൽ പടയപ്പയുടെ വിളയാട്ടം; നിരവധി വാഹനങ്ങൾ തകർത്തു

text_fields
bookmark_border
മൂന്നാറിൽ പടയപ്പയുടെ വിളയാട്ടം; നിരവധി വാഹനങ്ങൾ തകർത്തു
cancel
camera_alt

മൂ​ന്നാ​ർ-​മ​റ​യൂ​ർ റോ​ഡി​ൽ ത​ല​യാ​റി​ൽ ‘പ​ട​യ​പ്പ’ വാ​ഹ​ന​ങ്ങ​ൾ ആ​ക്ര​മി​ക്കു​ന്നു

അടിമാലി: മൂന്നാർ-മറയൂർ റോഡിൽ തലയാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു. മൂന്ന് വാഹനങ്ങൾക്ക് കേടുപാടുണ്ട്. യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് റോഡിൽ പടയപ്പ ഇറങ്ങിയത്.

ആദ്യം കർണടകയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം ആക്രമിച്ചു. നാല് യാത്രക്കാർ വാഹനത്തിലുണ്ടായിരുന്നു. ഗ്ലാസ് തകർത്തെങ്കിലും തലനാരിഴക്ക് വാഹനവുമായി സഞ്ചാരികൾ രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ ചരക്കുമായി വന്ന പിക്ക് അപ്പ് വാഹനം ആക്രമിച്ചു. വാഹനത്തിൽ കുത്തുകയും മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തെങ്കിലും വിജയിച്ചില്ല. മറ്റൊരു കാറിന് മുകളിൽ കൊമ്പുകൊണ്ട് അതിശക്തമായി കുത്തുകയും ഉയർത്തി മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു.

ഈ സമയമെത്തിയ ആർ.ആർ ടീമും മറ്റു യാത്രക്കാരും ഒച്ചവെച്ചും മറ്റും പടയപ്പയെ പിന്തിരിപ്പിച്ചതിനാൽ പിന്മാറി. പിന്നീട് തേയിലക്കാട്ടിലൂടെ വാഗുവരെ ലയങ്ങളുടെ സമീപമെത്തി. തുടർന്ന് ഇവിടെ നിലയുറപ്പിച്ചെങ്കിലും വീണ്ടും റോഡിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്. വനംവകുപ്പ് സംഘം കൂടുതൽ ജാഗ്രതയോടെ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elephant AttacksElephant PadayappaVehicle Damaged
News Summary - Several vehicles damaged in Padayappa's attack in Munnar
Next Story