Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightസ്കൂൾ കായികതാരങ്ങൾക്ക്...

സ്കൂൾ കായികതാരങ്ങൾക്ക് സ്വീകരണം നൽകി

text_fields
bookmark_border
സ്കൂൾ കായികതാരങ്ങൾക്ക് സ്വീകരണം നൽകി
cancel

അ​ടി​മാ​ലി: കു​ന്നം​കു​ള​ത്ത് ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ മെ​ഡ​ൽ നേ​ടി ഇ​ടു​ക്കി​യു​ടെ യ​ശ​സ്സു​യ​ർ​ത്തി​യ എ​ൻ.​ആ​ർ സി​റ്റി എ​സ്.​എ​ൻ.​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് രാ​ജാ​ക്കാ​ട് ടൗ​ണി​ൽ പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 5000 മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ അ​ഭി​ദേ​വ് സ​ത്യ​ൻ, ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 5000 മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ വെ​ങ്ക​ലം നേ​ടി​യ ഗൗ​തം കൃ​ഷ്ണ ഷി​ബു, സം​സ്ഥാ​ന ജൂ​നി​യ​ർ മീ​റ്റി​ൽ 1500 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വെ​ങ്ക​ലം നേ​ടി​യ എം.​എ. അ​ജി​ത്, 2000 മീ​റ്റ​ർ സ്റ്റീ​പ്പി​ൾ ചെ​യ്സി​ൽ വെ​ങ്ക​ലം നേ​ടി​യ എ​സ്.​സ​ഞ്ജ​യ്, ഷോ​ട്ട്​​പു​ട്ട് മ​ത്സ​ര​ത്തി​ൽ മെ​ഡ​ൽ നേ​ടി​യ ആ​ദി​ത്യ ഷാ​ന​ൻ, ജൂ​നി​യ​ർ വി​ഭാ​ഗം പോ​ൾ വോ​ൾ​ട്ടി​ൽ മെ​ഡ​ൽ നേ​ടി​യ പി.​എ. ജി​ഷ്ണു, 4x100 മീ​റ്റ​ർ റി​ലേ​യി​ൽ മെ​ഡ​ൽ നേ​ടി​യ അ​ന​ഘ ജ​യ്മോ​ൻ,പി.​എ​സ്. സൂ​ര്യ​ദേ​വ് എ​ന്നീ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

എ​സ്.​എ​ൻ.​ഡി.​പി രാ​ജാ​ക്കാ​ട് യൂ​നി​യ​ൻ പ്ര​സി​ഡ​ന്‍റ്​ എം.​ബി. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എം.​എ​സ്. സ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ, ഡി. ​രാ​ധാ​കൃ​ഷ്ണ​ൻ ത​മ്പി, കെ.​പി. സ​ജീ​വ്, എം.​ആ​ർ. അ​നി​ൽ​കു​മാ​ർ, ഇ​മാം നി​സാ​ർ ബ​ദ്​​രി, വി.​എ​സ്. ബി​ജു, ജോ​ഷി ക​ന്യാ​ക്കു​ഴി, ബി. ​സാ​ബു, കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ, ബെ​ന്നി പാ​ല​ക്കാ​ട്ട്, സ​ജി​മോ​ൻ ജോ​സ​ഫ്, ഒ.​എ​സ്. റെ​ജി, കെ.​ആ​ർ. ശ്രീ​നി, എ. ​സു​നി​ൽ​കു​മാ​ർ, മാ​യാം​ബി​ക, വി.​വി. ബാ​ബു, കെ.​ടി. ഐ​ബി, വീ​ണ അ​നൂ​പ്, ഇ.​കെ. ജി​ജി​മോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolathletes
Next Story