ഡ്രൈഡേയിൽ മദ്യവിൽപന; യുവാവ് പിടിയിൽ
text_fieldsസുനിൽ
നാരായണൻ
അടിമാലി: ഡ്രൈഡേയിൽ മദ്യം ശേഖരിച്ച് വിൽപ്പന നടത്തുകയായിരുന്ന യുവാവിനെ ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വണ്ടൻമേട് മാലി ചകനാൽ സുനിൽ നാരായണനാണ് (33) പിടിയിലായത്. 2.800 ലിറ്റർ മദ്യവും 600 രൂപയും കണ്ടെടുത്തു. മാലി ഭാഗത്ത് മദ്യക്കച്ചവടം രഹസ്യമായി നടക്കുന്നതായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്.
സുനിൽ മുൻപും അബ്കാരി കേസിൽ പ്രതിയായി ജയിൽ ശിക്ഷയനുഭവിച്ചിട്ടുള്ളയാളാണ്. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ലിജോ ഉമ്മന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ അനൂപ്. കെ.എസ്, നൗഷാദ്. എം, മീരാൻ, വനിത സിവിൽ എക്സൈസ് ഓഫീസർ രേഖ. ജി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി പീരുമേട് സബ് ജയിലിൽ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

