മാലിന്യ വാഹിനിയായി ജില്ലയിലെ പുഴകൾ; ഈ പുഴകളെ ഇങ്ങനെ കൊല്ലണോ ?
text_fieldsമാങ്കുളത്ത് പുഴയിൽ അടിഞ്ഞുകൂടിയ മാലിന്യം
അടിമാലി: ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ പുഴയിൽ വൻ തോതിൽ മാലിന്യം അടിഞ്ഞുകൂടുന്നു. ജില്ലയിലെ മിക്ക പുഴകളിലും കാലവർഷത്തിന് ശേഷം ഇതാണവസ്ഥ. ഇത്തരത്തിൽ തടഞ്ഞുനിൽക്കുന്ന മാലിന്യം പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നു.
മാലിന്യം അടിഞ്ഞുകൂടി രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാൻ പുഴയുടെ ഒഴുക്ക് സുഗമമാക്കണമെന്നാണ് പുഴയെ ആശ്രയിച്ചുകഴിയുന്ന കർഷകർ അടക്കമുള്ളവരുടെ ആവശ്യം. ജില്ലയിലെ ഏറ്റവും വലിയ പുഴയായ പെരിയാർ, മുതിരപ്പുഴയാർ, ചിന്നാർ, നല്ല തണ്ണിയാർ, പാമ്പനാർ, ദേവിയാർ എന്നിവയൊക്കെ മാലിന്യവാഹിനിയായി മാറി. കക്കൂസ് മാലിന്യം തൊട്ട് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വരെ പുഴകളിൽ നിറഞ്ഞ അവസ്ഥയാണ്.
അണക്കെട്ടുകളിലും മാലിന്യം തള്ളൽ വ്യാപകം
അടിമാലി: കടലും കായലും ഇല്ലാത്ത ജില്ലയിൽ നിരവധി അണകെട്ടുകളാണ് ഉള്ളത്. ചെങ്കുളം, ആനയിറങ്കൽ, കല്ലാർ കുട്ടി, പൊന്മുടി തുടങ്ങിയ ഡാമുകളിൽ ഒരു വർഷത്തിനിടെ നിരവധി തവണ കക്കൂസ് മാലിന്യം തള്ളിയതായി വിവിധ സംഭവങ്ങളിൽ പിടിയിലായവരുടെ കണക്കെടുത്താൽ വ്യക്തമാകും. റിസോർട്ടുകളിൽ നിന്നും മറ്റും പുഴയിലേക്കും തോട്ടിലേക്കും കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കേസെടുത്തത് വെള്ളത്തൂവൽ പൊലീസാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

