Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കിയിൽ മഴ തുടരുന്നു; അടിമാലിയിൽ കടകളിലും വീടുകളിലും വെള്ളംകയറി

text_fields
bookmark_border
നേര്യമംഗലം വനമേഖലയിൽ കനത്ത മഴ തുടരുന്നു
ഇടുക്കിയിൽ മഴ തുടരുന്നു; അടിമാലിയിൽ കടകളിലും വീടുകളിലും വെള്ളംകയറി
cancel
camera_alt

അ​ടി​മാ​ലി​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം കയറിയപ്പോൾ

അടിമാലി: ഇടുക്കിയിൽ പലയിടത്തും ചൊവ്വാഴ്ച വൈകീട്ടോടെ മഴ കനത്തു. മിന്നലോടുകൂടിയ കനത്ത മഴയാണ് ജില്ലയിൽ പെയ്തത്. അടിമാലിയിൽ മഴയെത്തുടർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളംകയറി. രണ്ട് വീടുകൾ തകർന്നു. ചൊവ്വാഴ്ച അഞ്ചുമണിയോടെയാണ് മഴ ആരംഭിച്ചത്.

മുസ്ലിം പള്ളി, ലൈബ്രറി റോഡ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് വെള്ളംകയറിയത്. മുസ്ലിം പള്ളിക്ക് പിൻഭാഗത്ത് വാഴേക്കുന്നേൽ സുകു, പട്നയിൽ സലിം എന്നിവരുടെ വീടുകളിലും വെള്ളംകയറി. ഇവിടെ വാടകക്ക് താമസിച്ചുവന്നിരുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും വൈകീട്ടോടെ ശക്തമായ മഴ പെയ്തിറങ്ങുകയായിരുന്നു. നേര്യമംഗലം വനമേഖലയിൽ കനത്ത മഴ വൈകിയും തുടരുകയാണ്. വാളറ, ചീയപ്പാറ മേഖലകളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതായാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rains continue in Idukki
Next Story