Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശല്യാംപാറ വളവിലെ കുഴി അപകട ഭീഷണി ഉയർത്തുന്നു
text_fieldsbookmark_border
അടിമാലി: രാജാക്കാട്-അടിമാലി റോഡിൽ വെള്ളത്തൂവൽ ശല്യാംപാറ വളവിലെ കുഴി അപകട ഭീഷണി ഉയർത്തുന്നു. മഴ പെയ്യുമ്പോൾ വെള്ളം കെട്ടിക്കിടന്ന് ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെ അപകടത്തിൽപെടുന്നത് പതിവാണ്. വളവിൽ വെള്ളക്കെട്ടുള്ള ഭാഗത്ത് ടൈൽ പതിപ്പിച്ചിട്ടുണ്ട്. ടൈലും ടാറിങ്ങും ചേരുന്ന ഭാഗത്ത് ടൈലുകൾ ഇളകിപ്പോയാണ് വലിയ കുഴി രൂപപ്പെട്ടത്.
അടിയന്തരമായി കുഴി നികത്തി റോഡ് ഗതാഗത യോഗ്യമാക്കാൻ പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് വാഹന യാത്രികരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

