Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും പടയപ്പ; ഓട്ടോ തകർത്തു

text_fields
bookmark_border
വീണ്ടും പടയപ്പ; ഓട്ടോ തകർത്തു
cancel
camera_alt

കാ​ട്ടു​കൊ​മ്പ​ൻ ത​ക​ർ​ത്ത ഓ​ട്ടോറിക്ഷ

അടിമാലി: കുറ്റിയാർവാലിയിൽ കാട്ടുകൊമ്പനായ പടയപ്പയുടെ ആക്രമണം. ഓട്ടോ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച രാത്രി സൈലന്‍റ്വാലി റോഡിൽ കുറ്റിയാർവാലിക്ക് സമീപമാണ് പടയപ്പ ഓട്ടോ ആക്രമിച്ചത്. ഇതിൽ ആറുപേർ ഉണ്ടായിരുന്നു. കൊടുംവളവിൽ നിലയുറപ്പിച്ചിരുന്ന പടയപ്പ ഓട്ടോ കണ്ടതോടെ ചിന്നം വിളിച്ച് ചീറിയടുത്തു.

ഇതോടെ യാത്രക്കാർ ഇറങ്ങി ഓടി. ഇതിനിടയിൽ വീണ് ഓട്ടോ ഡ്രൈവർ സതീഷ് കുമാറിന് പരിക്കേറ്റു. ഓട്ടോ തകർത്ത ആന, യാത്രക്കാർ വീട്ടിലേക്ക് വാങ്ങിയ അരി, പച്ചക്കറി എന്നിവ അകത്താക്കിയാണ് മടങ്ങിയത്.രണ്ടാഴ്ചയായി കുറ്റിയാർവാലിയിൽ നിലയുറപ്പിച്ചിരിക്കുന്ന ആന കഴിഞ്ഞയാഴ്ച ബൈക്കും തകർത്തിരുന്നു. വനപാലകർ മേഖലയിൽ സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Padayappa again; Auto broke down
Next Story