Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightഒരു വിദ്യാലയം, ഒരു...

ഒരു വിദ്യാലയം, ഒരു വീട് പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
ഒരു വിദ്യാലയം, ഒരു വീട് പദ്ധതിക്ക്​ തുടക്കം
cancel
camera_alt

അ​ടി​മാ​ലി എ​സ്.​എ​ന്‍.​ഡി.​പി വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഒ​രു വി​ദ്യാ​ല​യം,

ഒ​രു വീ​ട് പ​ദ്ധ​തി​ക്ക്​ മാ​നേ​ജ്‌​മെൻറ്​ പ്ര​തി​നി​ധി എം.​ബി. ശ്രീ​കു​മാ​ര്‍ ത​റ​ക്ക​ല്ലി​ടു​ന്നു

അ​ടി​മാ​ലി: എ​സ്.​എ​ന്‍.​ഡി.​പി വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ 'ഒ​രു വി​ദ്യാ​ല​യം, ഒ​രു വീ​ട് ' പ​ദ്ധ​തി​ക്ക്​ ത​റ​ക്ക​ല്ലി​ട്ടു.

സ്‌​നേ​ഹ​വീ​ട് എ​ന്ന പേ​രി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ സ്ഥ​ല​വും വീ​ടും ഇ​ല്ലാ​ത്ത, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന ഒ​രു കു​ട്ടി​ക്ക്​ അ​ഞ്ച്​ സെൻറ്​ സ്ഥ​ല​വും അ​തി​ൽ വീ​ടും നി​ർ​മി​ച്ചു ന​ൽ​കും. സ്‌​കൂ​ളി​ലെ ത​ന്നെ അ​ധ്യാ​പ​ക​രാ​യ എം.​എ​സ്. അ​ജി, ഒ.​വി. സ​ജു, കെ. ​രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് സ്ഥ​ലം ന​ല്‍കി​യ​ത്.

മാ​നേ​ജ്‌​മെൻറ്​ പ്ര​തി​നി​ധി എം.​ബി. ശ്രീ​കു​മാ​ര്‍ വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സോ​മ​ന്‍ ചെ​ല്ല​പ്പ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം കൃ​ഷ്ണ​മൂ​ര്‍ത്തി, എ​സ്.​എ​ന്‍.​ഡി.​പി യൂ​നി​യ​ന്‍ പ്ര​സി​ഡ​ൻ​റ്​ സു​നു രാ​മ​കൃ​ഷ്ണ​ന്‍, വാ​ര്‍ഡ് അം​ഗം അ​ന്‍സ് ഇ​ബ്രാ​ഹിം, പി.​വി. സ​ജ​ന്‍, ന​ള​ന്ദ റെ​ജി, കെ.​ടി. സാ​ബു, പി.​എ​ൻ. അ​ജി​ത, എ​സ്. പു​ഷ്പ, എ​സ്. പ്ര​മീ​ള, പ​ദ്ധ​തി ക​ണ്‍വീ​ന​ര്‍ പി.​എ​സ്. നി​ഥി​ല്‍ നാ​ഥ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. മൂ​ന്ന് മാ​സം കൊ​ണ്ട് പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adimalyhouse donation
News Summary - one school one house project started
Next Story