Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightവിനോദ...

വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പാറയിടുക്കിൽ വീണ് മരിച്ചു

text_fields
bookmark_border
വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പാറയിടുക്കിൽ വീണ് മരിച്ചു
cancel

അ​ടി​മാ​ലി: വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ സം​ഘ​ത്തി​ലെ യു​വാ​വ് പാ​റ​യി​ൽ​നി​ന്ന്​ തെ​ന്നി കൊ​ക്ക​യി​ൽ​വീ​ണ് മ​രി​ച്ചു. കോ​ത​മം​ഗ​ലം ചേ​ലാ​ട് വ​യ​ലി​ൽ​പ​റ​മ്പി​ൽ ഷാ​ർ​ളി​യു​ടെ മ​ക​ൻ ഷി​ബി​നാ​ണ്​ (20) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ്​ അ​പ​ക​ടം. ഷി​ബി​ൻ അ​ട​ങ്ങു​ന്ന ആ​റം​ഗ സം​ഘം ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മൂ​ന്നാ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത്. ക​ര​ടി​പ്പാ​റ വ്യൂ​പോ​യ​ന്‍റി​ന് സ​മീ​പ​ത്തെ റി​സോ​ർ​ട്ടി​ൽ മു​റി​യെ​ടു​ത്ത് രാ​ത്രി ത​ങ്ങി. രാ​വി​ലെ റി​സോ​ർ​ട്ടി​ന് പി​ന്നി​ലു​ള്ള 600 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ വ​ലി​യ പാ​റ​മ​ല ക​യ​റാ​ൻ തീ​രു​മാ​നി​ച്ചു.

ക​യ​റു​ന്ന​തി​നി​ടെ ഷി​ബി​ൻ കാ​ൽ​തെ​ന്നി പാ​റ​യി​ടു​ക്കി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഉ​ച്ച​യോ​ടെ കൊ​ക്ക​യി​ൽ​നി​ന്ന്​ എ​ടു​ത്ത് അ​ടി​മാ​ലി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ക​ലൂ​ർ ബ​ജാ​ജ് ഫി​നാ​ൻ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

ഷീ​ബ​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: എ​ഥി​ൻ, ഷി​ജി​ൻ. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്. വെ​ള്ള​ത്തൂ​വ​ൽ പൊ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit News
News Summary - munnar tourist death Shibin
Next Story