Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightഅറിയുക;...

അറിയുക; മുടിപ്പാറച്ചാലിനും വിനോദ സഞ്ചാരത്തിനിടമുണ്ട്​

text_fields
bookmark_border
അറിയുക; മുടിപ്പാറച്ചാലിനും വിനോദ സഞ്ചാരത്തിനിടമുണ്ട്​
cancel
camera_alt

മുടിപ്പാറച്ചാലില്‍നിന്നുള്ള പത്താംമൈല്‍ ടൗണി​െൻറ വിദൂരദൃശ്യം

അടിമാലി: വിനോദസഞ്ചാര കേന്ദ്രമായി വളര്‍ത്താന്‍ ഉതകുന്നതും അധികമാരും അറിയാതെ കിടക്കുന്നതുമായ പ്രദേശമാണ് അടിമാലി ഇരുമ്പുപാലത്തിന് സമീപം മുടിപ്പാറച്ചാല്‍. കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ അടിമാലിക്ക് സമീപമുള്ള ഇരുമ്പുപാലത്തുനിന്നാണ് മുടിപ്പാറച്ചാലിലേക്കുള്ള പാതയാരംഭിക്കുന്നത്. വിനോദസഞ്ചാരകേന്ദ്രമായി അടയാളപ്പെടുത്താത്തതിനാല്‍ കാര്യമായി സഞ്ചാരികള്‍ ഇവിടേക്ക് കടന്നുവരാറില്ല.

കുന്നിന്‍മുകളില്‍നിന്നുള്ള മലമടക്കുകളുടെ വിദൂര ദൃശ്യവും വനംവകുപ്പി​െൻറ അധീനതയിലുള്ള യൂക്കാലി പ്ലാ​േൻറഷനുമാണ് മുടിപ്പാറച്ചാലി​െൻറ ഭംഗി. രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെനിന്നുള്ള വിദൂര കാഴ്ച ഭംഗിനിറക്കുന്നതാണ്. ഇരുമ്പുപാലത്തുനിന്ന്​ മൂന്ന് കിലോമീറ്ററിനടുത്ത ദൂരം മുടിപ്പാറച്ചാലിലേക്കുണ്ട്.

വന്മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന യൂക്കാലി പ്ലാ​േൻറഷന്‍ പൊരിവെയിലത്തും സുഖമുള്ള കുളിരി​െൻറ കുടവിരിക്കും. തിരക്കില്‍ നിന്നൊഴിഞ്ഞ് മുടിപ്പാറ നല്‍കുന്ന നിശ്ശബ്​ദതയും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്നതാണ്. വനംവകുപ്പുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈകോര്‍ത്താല്‍ മുടിപ്പാറച്ചാലിനെ വിനോദ സഞ്ചാരകേന്ദ്രമായി വളര്‍ത്താന്‍ സാധിക്കുമെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eco tourismIdukkiMudichippara
Next Story