Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightമാതൃസ്​നേഹത്തി​െൻറ...

മാതൃസ്​നേഹത്തി​െൻറ നോവ്​: അമ്മയാന അറിയുന്നുണ്ടോ, ചിതക്കരികിൽ കുട്ടി കാത്തുനിൽക്കുന്നു

text_fields
bookmark_border
മാതൃസ്​നേഹത്തി​െൻറ നോവ്​: അമ്മയാന അറിയുന്നുണ്ടോ, ചിതക്കരികിൽ കുട്ടി കാത്തുനിൽക്കുന്നു
cancel
camera_alt

അമ്മയെ സംസ്​കരിച്ച സ്ഥലത്ത്​ എത്തുന്ന കുട്ടിയാന

അടിമാലി: ​ഷോക്കേറ്റ്​ ​െചരിഞ്ഞ കാട്ടാനയുടെ ചിതക്കരികില്‍ ഒാരോ രാത്രിയും അവൻ എത്തും. കുട്ടിയാനയുടെ വേദന നിറഞ്ഞ കണ്ണുകളും ചിതക്കരികിലെ ശാന്തമായ നിൽപ്പും ഇപ്പോൾ ചിന്നക്കനാല്‍ 301 കോളനിയിലെ ആദിവാസികളുടെകൂടി നൊമ്പരമാണ്​. അമ്മയുടെ വേര്‍പാടില്‍ ഒറ്റപ്പെട്ട കുട്ടിയാനയാണ് ഒരാഴ്ചയായി ദിവസവും രാത്രി മുടങ്ങാതെ ആനയെ ദഹിപ്പിച്ച സ്ഥലത്ത് എത്തുന്നത്.

പകൽ മുഴുവൻ മറ്റ്​ ആനകളോടൊപ്പം മേഞ്ഞുനടക്കുന്ന രണ്ട്​ വയസ്സുള്ള കുട്ടിയാന രാത്രിയാകു​േമ്പാൾ അമ്മയെ സംസ്​കരിച്ച സ്ഥലത്ത്​ എത്തുന്നത്​ വനപാലകർക്കും കോളനിവാസികൾക്കും മാതൃസ്​നേഹത്തി​െൻറ നോവുള്ള കാഴ്​ചയായി. കുറുമ്പും കുസൃതികളുമായി പുൽമേടുകളിൽ അമ്മയാനയുടെ വാലിലുരുമ്മി നടന്ന കുട്ടിയാനക്കിപ്പോൾ ഉത്സാഹവും​ പ്രസരിപ്പുമെല്ലാം നഷ്​ടപ്പെട്ടിരിക്കുന്നു. കുട്ടിയാനകൾ ആറ്​ വയസ്സുവരെ മുലപ്പാൽ കുടിക്കാറുണ്ട്​. ദിവസങ്ങളായി മുലപ്പാല്‍ കുടിക്കാത്ത കുട്ടിയാനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ വനം വകുപ്പ് വാച്ചറെ നിയമിച്ചിട്ടുണ്ട്​.

ഇൗ മാസം 12ന്​ 301 കോളനിക്ക്​ സമീപം ഷോക്കേറ്റ്​ ​െചരിഞ്ഞ 45 വയസ്സുള്ള പിടിയാനയുടേതാണ്​ കുട്ടി. കൃഷിയിടത്തില്‍നിന്ന്​ കാട്ടാനയെ അകറ്റാൻ സ്ഥാപിച്ച സൗരോർജ വേലിയിൽ എല്‍.ടി ലൈനില്‍നിന്ന്​ നേരിട്ട് കണക്​ഷന്‍ നല്‍കിയതാണ്​ ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ്​ പ്രാഥമിക കണ്ടെത്തൽ.

അമ്മയെ വേർപ്പെട്ടതി​െൻറ വേദന കുട്ടിയാനയെ ബാധിച്ചിട്ടുണ്ട്​. മറ്റ് അഞ്ച് പിടിയാനക്കൊപ്പം കൂട്ടമായാണ്​ സഞ്ചാരം. ​െചരിഞ്ഞ ആനയുടെ ജഡം ദഹിപ്പിച്ച സ്ഥലത്തിനടുത്തുതന്നെയാണ് ഈ ആനക്കൂട്ടം ഉള്ളത്. പകല്‍ മറ്റാനകൾ​ക്കൊപ്പം മേഞ്ഞുനടക്കു​മെങ്കിലും രാത്രിയായാൽ അമ്മയാനയെ ദഹിപ്പിച്ച സ്ഥലത്ത്​ കുട്ടിയാന കൃത്യമായി എത്താറുണ്ടെന്ന്​ ഇതിനെ നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട വനം വകുപ്പ് വാച്ചര്‍ രാമരാജ് പറയുന്നു. കുട്ടിയാനയെ പിന്തുടര്‍ന്ന് മറ്റ് ആനകളും ചിതക്കരികിൽ എത്തും. നേരം പുലർന്നാൽ ആനക്കൂട്ടം ആനയിറങ്കല്‍ ജലാശയത്തി​െൻറ കരയിലേക്ക് തിരിച്ചുപോകും. അമ്മയുടെ പാൽ കുടിക്കുന്നില്ലെങ്കിലും മുതിര്‍ന്ന ആനകളും മറ്റ്​ രണ്ട് ചെറിയ ആനകളും കൂടെയുള്ളതിനാല്‍ കുട്ടിയാന പുല്‍മേട്ടിലെ തീറ്റകള്‍ തിന്ന്​ സ്വാഭാവിക വളര്‍ച്ച കൈവരിക്കുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

ഒറ്റയാന്മാരെ ഭയന്ന് കാടിനുള്ളിലേക്ക് പോകാതെ വനാതിര്‍ത്തികളില്‍ കുറുമ്പുകാട്ടി മേഞ്ഞുനടന്നിരുന്ന പിടിയാനക്കൂട്ടം 301 കോളനിയിലെയും പരിസരത്തെയും ആളുകള്‍ക്ക് കൗതുകം പകരുന്ന പതിവുകാഴ്ചയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantMaternal love
News Summary - Maternal love : Does the mother elephant know, the child is waiting
Next Story