20 ലിറ്റർ മദ്യവുമായി ഒരാൾ അറസ്റ്റിൽ
text_fieldsജോൺസൺ
അടിമാലി: വെള്ളത്തൂവൽ ടൗണിൽ മദ്യവിൽപ്പന നടത്തുന്നതിനിടെ ഒരാളെ എക്സൈസ് സംഘം പിടികൂടി. വെള്ളത്തൂവൽ വിമലാ സിറ്റി പള്ളിക്കുന്നേൽ ജോൺസനെയാണ് (52) അടിമാലി എക്സൈസ് ഇൻസ്പെക്ടർ എ. കുഞ്ഞുമോന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വെള്ളത്തൂവൽ ടൗണിൽ സ്ഥിരമായി മദ്യവിൽപ്പന നടത്തുന്നയാളാണ് ജോൺസൺ. 20 ലിറ്റർ മദ്യവും മദ്യം കടത്തുന്നതിനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ജോൺസൺ മുമ്പും അബ്കാരി കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രാവിലെയും വൈകീട്ടും ടൗണിലുള്ള കടമുറി കേന്ദ്രീകരിച്ചാണ് മദ്യ വിൽപ്പന. എക്സൈസുകാർ വെള്ളത്തൂവൽ ഭാഗത്തെത്തിയാൽ ഉടൻ കട പൂട്ടി പോകുകയാണ് പതിവ്.
പ്രിവന്റിവ് ഓഫിസർ കെ.പി ബിനുമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. മീരാൻ, ഹാരിഷ് മൈതീൻ, ഡ്രൈവർ എസ്.പി. ശരത് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

