തെങ്ങ് വീണ് ഗൃഹനാഥൻ മരിച്ചു
text_fieldsഅടിമാലി: പറമ്പിലെ ഉണങ്ങിയ തെങ്ങ് മുറിക്കുന്നതിനിടയിൽ ഗൃഹനാഥൻ അപകടത്തിൽപെട്ട് മരിച്ചു. രാജാക്കാട് ചെരിപുറം സ്വദേശി മുണ്ടയ്ക്കാട്ട് ഇഗ്നേഷ്യസ് (പാപ്പ - 77) ആണ് മരിച്ചത്. രാവിലെ 10 മണിയോടെ ഉണങ്ങി മണ്ടപോയ തെങ്ങ് വെട്ടിമാറ്റുന്നതിനിടയിൽ മറിഞ്ഞതെങ്ങ് ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്.
പറമ്പിൽ ഉണങ്ങി നിന്നിരുന്ന തെങ്ങ് അയൽവാസിയുടെ ആവശ്യത്തിനായി മുറിക്കുമ്പോൾ തെങ്ങുമറിക്കാനായി കെട്ടിയിരുന്ന കയറിൽ മറ്റു രണ്ടു പേർക്കൊപ്പം പിടിച്ചിരിക്കുകയായിരുന്നു പാപ്പ. തെങ്ങ് മുറിഞ്ഞു വീണപ്പോൾ കൂടെയുണ്ടായിരുന്നവർ ഓടിമാറിയെങ്കിലും പാപ്പക്ക് ഓടിമാറാൻ സാധിച്ചില്ല. തെങ്ങ് തലയിൽ വന്നിടിച്ച് നിലത്തുവീണ ഉടനെ കൂടെയുള്ളവരും അയൽവാസികളും ചേർന്ന് രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രാജാക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം വ്യാഴാഴ്ച രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ നടക്കും. ഭാര്യ അന്നമ്മ മക്കൾ: റെജിമോൾ, ജെയ്മോൻ, ജിമോൾ. മരുമക്കൾ: ഷാജൻ, ആശ, എൽദോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

