കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമാണ നിരോധനം; മലയോരം കാത്തിരിക്കുന്ന വിധി ഇന്ന്
text_fieldsഅടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വാളറ വനമേഖലയിലെ നിർമാണ നിരോധവുമായി ബന്ധപ്പെട്ട കേസിന്‍റെ അന്തിമ വിധി വെള്ളിയാഴ്ച. ഈമാസം 13ന് നടന്ന വിശദമായ വാദത്തിന് ശേഷം ഹൈകോടതി വെള്ളിയാഴ്ചത്തേക്ക് വിധി പറയാൻ മാറ്റിയിരുന്നു.
നേര്യമംഗലം മുതൽ വാളറ വരെ 14.5 കിലോമീറ്റർ വനമേഖലയിലെ നിർമാണം നാലുമാസമായി മുടങ്ങിക്കിടക്കുകയാണ്. സർക്കാർ വനമാണെന്ന് പറഞ്ഞുള്ള പഴയ സത്യവാങ്മൂലം പിൻവലിക്കുന്നതായും 100 അടി വീതിയിലുള്ള ഭൂമി പൊതുമരാമത്തിന്റെ കൈവശമുള്ള റവന്യൂ ഭൂമിയാണെന്നുള്ള പുതിയ സത്യവാങ്മൂലം ചീഫ് സെക്രട്ടറി കോടതിയിൽ നൽകിയിട്ടുണ്ട്.
തുടർന്ന് വിശദമായ ഹിയറിങ് നടത്തിയ ശേഷമാണ് അന്തിമ വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. അനുകൂലമായ സത്യവാങ്മൂലമാണ് സർക്കാറിന് വേണ്ടി ചീഫ് സെക്രട്ടറി ഹൈകോടതിയിൽ സമർപ്പിച്ചതെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. വിധി വന്ന ശേഷം ശേഷം ഭാവിപ്രവർത്തനം തീരുമാനിക്കുമെന്ന് ഹൈവേ സംരക്ഷണസമിതി ഭാരവാഹികളായ പി.എം. ബേബി, റസാക്ക് ചൂരവേലി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

