കോമാളിക്കുടിക്ക് സമീപം ജീപ്പ് അപകടം; 10 പേർക്ക് പരിക്ക്
text_fieldsബൈസൺവാലി കോമാളിക്കുടിക്ക് സമീപം ജീപ്പ് മറിഞ്ഞുണ്ടായ അപകടം
അടിമാലി: ബൈസൺവാലി കോമാളിക്കുടിക്ക് സമീപം തൊഴിലാളികളുമായി പോയ ജീപ്പ് അപകടത്തിൽപെട്ട് 10പേർക്ക് പരിക്ക്. ൈഡ്രവറുടെ പരിക്ക് ഗുരുതരമാണ്. ഖജനാപ്പാറയിൽനിന്ന് മുട്ടുകാട്ടിലേക്ക് ജോലി കഴിഞ്ഞ് മടങ്ങവെയാണ് കോമാളിക്കുടിക്ക് സമീപം വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞത്.
26ന് വൈകീട്ട് നാലരയോടെയാണ് അപകടം. മുട്ടുകാട് സ്വദേശികളായ തോട്ടം തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഖജനാപ്പാറയിലെ തോട്ടത്തിൽ ജോലികഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഒമ്പത് തൊഴിലാളികളും ൈഡ്രവറുമടക്കം പത്തുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ൈഡ്രവർ സതീശിന് തലക്കാണ് പരിക്ക്. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശശികുമാർ (31), മണിമേഖല (35), മഹേശ്വരി (52), പരിമള (29), രാമലക്ഷ്മി (33), ജോതി (31), രേവതി (27), പരാശകതി (31) എന്നിവരാണ് പരിക്കേറ്റ മറ്റ് തൊഴിലാളികൾ.

