Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightഇരുമ്പുപാലവും...

ഇരുമ്പുപാലവും പത്താംമൈലും കാമറ നിരീക്ഷണത്തിലേക്ക്

text_fields
bookmark_border
ഇരുമ്പുപാലവും പത്താംമൈലും കാമറ നിരീക്ഷണത്തിലേക്ക്
cancel

അ​ടി​മാ​ലി: പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഇ​രു​മ്പു​പാ​ലം, പ​ത്താം​മൈ​ൽ ടൗ​ണു​ക​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം. അ​ടി​മാ​ലി പ​ട്ട​ണ​ത്തി​ൽ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ച​തി​ന് പു​റ​മെ​യാ​ണ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​റ്റ് പ്ര​ധാ​ന ടൗ​ണു​ക​ളാ​യ ഇ​രു​മ്പു​പാ​ല​ത്തും പ​ത്താം​മൈ​ലി​ലും കാ​മ​റ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

കാ​മ​റ സ്ഥാ​പി​ച്ച​തോ​ടെ അ​ടി​മാ​ലി​യി​ലും പ​രി​സ​ര​ത്തും കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ലി​യ രീ​തി​യി​ൽ കു​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് ജ​ന​മൈ​ത്രി പൊ​ലീ​സി​നെ ഈ ​ടൗ​ണു​ക​ളി​ൽ കൂ​ടി കാ​മ​റ സ്ഥാ​പി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ സ്വ​രൂ​പി​ക്കും. ഇ​തി​നാ​യി ചേ​ർ​ന്ന ആ​ലോ​ച​ന യോ​ഗം ര​ണ്ട് ജ​ന​കീ​യ ക​മ്മി​റ്റി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ സൗ​മ്യ അ​നി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​മൈ​ത്രി സി.​ആ​ർ.​ഒ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​എ. അ​ൻ​സാ​രി, കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. സി​യാ​ദ്, വി.​ടി. സ​ന്തോ​ഷ്, കെ.​ജെ. ബാ​ബു, സ​ലോ​മി, പി.​എം. ബേ​ബി, എം.​എം. സ​ന്തോ​ഷ് കു​മാ​ർ, സാ​ബു ഇ​ൻ​ഫോ​ഫേ​സ്​ മ​ക്കാ​ർ ബാ​വ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡെ​ന്നി തോ​മ​സ് സ്വാ​ഗ​ത​വും എ​ൽ​ദോ​സ് വാ​ള​റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iron Bridgecamera surveillance
News Summary - Iron Bridge and Tenth Mile to camera surveillance
Next Story