അടിമാലിയിൽ ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചു
text_fieldsഅടിമാലിയിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ
പഴകിയ ഭക്ഷണം പിടികൂടിയപ്പോൾ
അടിമാലി: അടിമാലിയിലെ രണ്ട് ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിൽ പൊതുജനാരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കൂടുതൽ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണപദാർഥങ്ങൾ കണ്ടെത്തി നശിപ്പിച്ചു.
ഉപയോഗശൂന്യമായ മത്സ്യവും മാംസവും ഉൾപ്പെടെ ആഴ്ചകളോളം പഴക്കമുള്ള ഭക്ഷണപദാർഥങ്ങൾ വരെ ഉണ്ടായിരുന്നതായി ദേവിയാർ കോളനി പൊതുജനാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഡി.ഡി. സുരേഷ് പറഞ്ഞു. രണ്ട് സംഘങ്ങളായി ടൗണിലെ 20 ഹോട്ടലുകളിലായിരുന്നു പരിശോധന. അഞ്ച് ഹോട്ടലുകളിൽനിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

