മൂന്നുപേരെ വെട്ടിയ സംഭവം: പ്രതി റിമാൻഡിൽ
text_fieldsആശംസ്
അടിമാലി: കൊന്നത്തടിക്ക് സമീപം മാങ്ങാപ്പാറയിൽ സുഹൃത്തിന്റെ മാതാപിതാക്കളെയും വയോധികയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ. കൊന്നത്തടി തെള്ളിപ്പടവിൽ ആശംസിന്റെ (22) ആക്രമണത്തിൽ മാങ്ങാപ്പാറ തേക്കനാംകുന്നേൽ സിബി (42), ഭാര്യ ജയ (38), ശോഭന (68) എന്നിവർക്കാണ് പരിക്കേറ്റത്.
സിബിയുടെ മകൻ ആരോമലിന്റെ സുഹൃത്താണ് ആശംസ്. മുമ്പ് കല്ലാർകുട്ടിയിലെയും അടിമാലി ടൗണിലെയും വ്യാപാരികളെ കുത്തക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. വ്യക്തിവൈരാഗ്യം മൂലം സിബിയെ ആശംസ് വാക്കത്തിക്ക് വെട്ടുകയായിരുന്നു. ബഹളം കേട്ട് ഇറങ്ങിവന്ന സിബിയുടെ ഭാര്യ ജയ, ജയയുടെ മാതാവ് ശോഭന എന്നിവരെയും വെട്ടി. സിബിയുടെ കഴുത്തിനും കൈക്കും നെഞ്ചിനും ജയയുടെയും ശോഭനയുടെയും കൈക്കുമാണ് വെട്ടേറ്റത്. അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ അപകടനില തരണം ചെയ്തു.

