Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightപുഴയിൽ കുടുങ്ങിയ...

പുഴയിൽ കുടുങ്ങിയ ആദിവാസി യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി

text_fields
bookmark_border
adivasi
cancel
camera_alt

അ​ഗ്​​നി​ര​ക്ഷാ​സേ​ന​ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ ആ​ദി​വാ​സി യു​വാ​ക്ക​ൾ

അ​ടി​മാ​ലി: പു​ഴ​യി​ൽ കു​ടു​ങ്ങി​യ ആ​ദി​വാ​സി യു​വാ​ക്ക​ളെ ഫ​യ​ർ​േ​ഫാ​ഴ്സ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ത​ല​തി​രി​പ്പ് ആ​ദി​വാ​സി കു​ടി​യി​ലെ താ​മ​സ​ക്കാ​രാ​യ ചെ​ല്ല​പ്പ​ൻ (40), സ​തീ​ശ​ൻ (31), ച​ന്ദ്ര​ൻ (20) എ​ന്നി​വ​രാ​ണ് പു​ഴ​യി​ൽ കു​ടു​ങ്ങി​യ​ത്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡ്​ ഓ​ഡി​റ്റ് ഒ​ന്ന് കു​ട​ക്ക​ല്ല് ഭാ​ഗ​ത്താ​ണ്​ സം​ഭ​വം.

അ​ടി​മാ​ലി ഫ​യ​ർ​ഫോ​ഴ്​​സ്​ കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ൽ വാ​ള​റ ഭാ​ഗ​ത്ത് മ​രം​വീ​ണ സ്ഥ​ല​ത്തേ​ക്കു​പോ​യ സ​മ​യ​ത്താ​ണ്​ സം​ഭ​വം. അ​തി​നാ​ൽ കോ​ത​മം​ഗ​ലം ഫ​യ​ർ​ഫോ​ഴ്​​സ്​ യൂ​നി​റ്റി​ലെ സ്കൂ​ബ ടീ​മെ​ത്തി യു​വാ​ക്ക​ളെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പാ​മ്പ്ല ഡാ​മി​ന്​ താ​ഴെ പു​ഴ​യി​ലെ പാ​റ​യി​ൽ കു​ടി​ൽ​കെ​ട്ടി താ​മ​സി​ച്ച് മീ​ൻ​പി​ടി​ക്കു​ക​യാ​യി​രു​ന്ന ആ​ദി​വാ​സി യു​വാ​ക്ക​ൾ, ഡാം ​തു​റ​ന്ന​പ്പോ​ൾ പു​ഴ​യി​ൽ വെ​ള്ളം പൊ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് പാ​റ​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ക​രി​മ​ണ​ൽ പൊ​ലീ​സ് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​ത്തി​യ സ്കൂ​ബ സം​ഘം പു​ഴ​ക്കു​കു​റു​കെ വ​ടം​കെ​ട്ടി ലൈ​ഫ്ബോ​യ, ലൈ​ഫ് ജാ​ക്ക​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ്​ യു​വാ​ക്ക​ളെ ക​ര​ക്കെ​ത്തി​ച്ച​ത്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ഇ​രു​ട്ടും കു​ത്തൊ​ഴു​ക്കു​മു​ണ്ടാ​യി​രു​ന്ന പു​ഴ​യി​ൽ അ​തി​സാ​ഹ​സി​ക​മാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം. അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ സ​ജി മാ​ത്യു, സീ​നി​യ​ർ ഫ​യ​ർ ഓ​ഫി​സ​ർ കെ.​എ​സ്. എ​ൽ​ദോ​സ്, ഫ​യ​ർ ഓ​ഫി​സ​ർ​മാ​രാ​യ പി.​എം. റ​ഷീ​ദ്, സി​ദ്ദീ​ഖ് ഇ​സ്മ​യി​ൽ, ബെ​ന്നി മാ​ത്യു എ​ന്നി​വ​രാ​ണ് ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribalheavy rain
News Summary - He rescued the tribal youths trapped in the river
Next Story