Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightഓടയിലേക്ക് മാലിന്യം...

ഓടയിലേക്ക് മാലിന്യം ഒഴുക്കി; ഒരു ഹോട്ടൽകൂടി അടപ്പിച്ചു, താലൂക്ക് ആശുപത്രിക്കെതിരെയും നടപടി

text_fields
bookmark_border
ഓടയിലേക്ക് മാലിന്യം ഒഴുക്കി; ഒരു ഹോട്ടൽകൂടി അടപ്പിച്ചു, താലൂക്ക് ആശുപത്രിക്കെതിരെയും നടപടി
cancel
camera_alt

അ​ടി​മാ​ലി ടൗ​ണി​ൽ പ​ഴ​യ കോ​ട​തി​പ്പ​ടി​യി​ൽ ഓ​ട ശു​ചീ​ക​രി​ക്കു​ന്നു

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൗണിൽ ഓടകൾ തുറന്ന് ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നു. പഴയ കോടതിപ്പടിയിൽ നടന്ന പരിശോധനയിൽ വൻകിട ഹോട്ടലിൽനിന്ന് വൻതോതിൽ മാലിന്യം ഓടയിലേക്ക് തുറന്ന് വിട്ടത് കണ്ടതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു. ഇതോടെ മൂന്നാമത്തെ ഹോട്ടലാണ് പഞ്ചായത്ത് അധികൃതർ അടപ്പിച്ചത്. അതുപോലെ അടിമാലി താലൂക്കാശുപത്രിയിൽനിന്നും വൻതോതിൽ മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നത് കണ്ടെത്തി. മോർച്ചറി ഭാഗത്തുനിന്നും തോട്ടിലേക്കാണ് മാലിന്യം ഒഴുക്കിയിരുന്നത് . ഇത് സംബന്ധിച്ച് മാധ്യമം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി താലൂക്കാശുപത്രി വികസന ഫണ്ടിൽനിന്ന് പ്രതിമാസം 30,000 രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും മാലിന്യ സംസ്കരണം നടത്താതെ ഇവ ഓടയിലേക്ക് ഒഴുക്കുകയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുകയും പിഴശിക്ഷ അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. ആശുപത്രി മാലിന്യമടക്കം ദേവിയാർ പുഴയിലേക്കാണ് എത്തുന്നതെന്നും ഇത് പകർച്ചവ്യാധികൾ പടരാൻ കാരണമാകുന്നതായും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newswaste disposalpollutionhotel closed
News Summary - Garbage dumped into drain; Another hotel closed, action taken against Taluk Hospital
Next Story