Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightചോർച്ച മാറ്റുന്നതിനിടെ ...

ചോർച്ച മാറ്റുന്നതിനിടെ വീടിനു മുകളിൽനിന്ന് വീണ് മുൻ പഞ്ചായത്ത് അംഗം മരിച്ചു

text_fields
bookmark_border
ck thomas
cancel

അടിമാലി: ചോർച്ച മാറ്റുന്നതിനിടെ വീടിനു മുകളിൽ നിന്ന് വീണു മുൻ പഞ്ചായത്ത് മെമ്പർ മരിച്ചു. ഇടുക്കി പൊന്മുടി നാടുകാണിപ്പാറ വെള്ളരിങ്ങാട്ട് സി.കെ. തോമസ് (61) ആണ് മരിച്ചത്. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് അപകടം.

മഴയെത്തുടർന്ന് ഉണ്ടായ ചോർച്ച മാറ്റുന്നതിനായി വീടിനു മുകളിൽ കയറിയതായിരുന്നു. അപകടത്തെത്തുടർന്ന് ബന്ധുക്കളും സമീപവാസികളും ചേർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സി.പി.എം കൊന്നത്തടി ലോക്കൽ മുൻ സെക്രട്ടറി, ഏരിയാ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊന്നത്തടി ഗ്രാമ പഞ്ചായത്തിന്‍റെ മുൻ മെമ്പറായിരുന്നു. ഭാര്യ: ആലീസ്. മക്കൾ: അമ്പിളി, ജിൻസ്, റ്റിൻറു. മരുമക്കൾ: ജോൺസൺ, ശ്രുതി, റ്റിനു. സംസ്കാരം പിന്നീട്.

Show Full Article
TAGS:death news Idukki News 
Next Story