വാളറ വനമേഖലയിൽ കാട്ടുതീ പടരുന്നു
text_fieldsവാളറ വനമേഖലയിൽ പടരുന്ന കാട്ടുതീ
അടിമാലി: നേര്യമംഗലം റേഞ്ചിൽ വാളറ വനമേഖലയിൽ കാട്ടുതീ പടർന്ന് പിടിക്കുന്നു. നാലുദിവസമായി തുടരുന്ന കാട്ടുതീയിൽ ഹെക്ടർ കണക്കിന് വനമാണ് കത്തി അമരുന്നത്.
ചീയപ്പാറ വെള്ളച്ചാട്ടത്തിന് എതിർ ദിശയിൽ വലിയ പാരിസ്ഥിതിക നാശം വിതച്ചാണ് മനത്തിൽ തീ പടരുന്നത്. ഇതിനോട് ചേർന്ന പാട്ടയടമ്പ്, കുളമാംകുഴി അദിവാസി ഉന്നതികളിലും ഏക്കർ കണക്കിന് കൃഷിയിടങ്ങളാണ് കത്തിനശിച്ചത്. കഴിഞ്ഞദിവസം തീ കയറിയതിന് എതിർ ദിശയിലെ കൃഷിയിടത്തിലാണ് ഇപ്പോൾ തീ പടരുന്നതെന്നതിനാൽ കർഷകരെയും താമസക്കാരെയും ആശങ്കയിലാക്കുന്നു. പാട്ടയടമ്പ് കുടിയിൽ വെള്ളമെത്തിക്കുന്ന ഹോസുകൾ കത്തി അമർന്നതിനാൽ കുടിവെള്ളം ഇല്ലാതെ ഉന്നതിയിലെ ജനങ്ങൾ ദുരിതത്തിലാണ്.
വേനൽകാല മുന്നോരുക്കത്തിന്റെ ഭാഗമായി വനം സംരക്ഷിക്കാൻ ഫയർലൈൻ നിർമിക്കുകയും ഫയർ വാച്ചർമാരെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തരം പ്രവൃത്തികൾ നടത്താതെ വന്നതാണ് കാട്ടുതീ പടരാൻ കാരണം. കാട്ടാന ഉൾപ്പെടെ ധാരാളം വന്യ മൃഗങ്ങളുടെയും അപൂർവ സസ്യ, പക്ഷികളുടെയും അവാസ കേന്ദ്രമായിട്ടുള്ള ഭാഗത്താണ് കാട്ടു തീപടർന്ന് പിടിക്കുന്നത്. വൻ മരങ്ങൾ അടക്കം അടക്കം നിന്ന് കത്തി വീഴുന്ന സാഹചര്യമാണ്. തീ നിയന്ത്രിക്കാൻ വനപാലകരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

