Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാരക ലഹരി മരുന്നുമായി അഞ്ചുപേർ പിടിയിൽ

text_fields
bookmark_border
മാരക ലഹരി മരുന്നുമായി അഞ്ചുപേർ പിടിയിൽ
cancel

അടിമാലി: മാരക ലഹരി മരുന്നുമായി അഞ്ചുപേരെ എക്‌സൈസ് സംഘം പിടികൂടി. തൃശൂര്‍ സ്വദേശികളായ കൊടകര ഇട്ടിയാംപുറത്ത് റോഷിത് രവീന്ദ്രന്‍ (36), വലപ്പാട് കരയില്‍ പൂഴിക്കുന്നത്ത് നിതിന്‍ കൃഷ്ണ (24), കണിമംഗലം കരയില്‍ റിസ്വാന്‍ റഹ്മാന്‍ (24), കണിമംഗലം കരയില്‍ ഷിനാസ് ഷറഫുദ്ദീന്‍ (23), ചാഴൂര്‍ കരയില്‍ ചെമ്പെയില്‍ ദിലീഷ് ധര്‍മ്മപാലന്‍ (29) എന്നിവരാണ് പിടിയിലായത്.

അടിമാലി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ രഘുവിന്‍റെ നേതൃത്വത്തിലെ സംഘമാണ് ഇവരെ പിടികൂടിയത്. അടിമാലി എക്സൈസ് റേഞ്ച് പാര്‍ട്ടി കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ രാത്രികാല വാഹന പരിശോധനക്കിടയില്‍ വാളറ യാക്കോബായ പളളിക്ക് സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തു. സംഘത്തില്‍ പ്രിവന്‍റീവ് ഓഫീസര്‍ വി.പി സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മീരാന്‍ കെ.എസ്, ഉണ്ണികൃഷ്ണന്‍ കെ.പി., ശരത്ത് എസ്.പി എന്നിവരും പങ്കെടുത്തു.

പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി പീരുമേട് സബ് ജയിലില്‍ റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - five youth arrested with drugs
Next Story