വാറ്റ് കേന്ദ്രം തകർത്ത് എക്സൈസിന്റെ ചാരായവേട്ട
text_fieldsബിബിൻ ശിവൻ ബാബു,
ജോബി ജോസഫ്
അടിമാലി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ വാറ്റ് കേന്ദ്രം കണ്ടെത്തി. രണ്ടുപേർ അറസ്റ്റിൽ.
45 ലിറ്റർ ചാരായവും 400 ലിറ്റർ കോടയും പിടികൂടി. സേനാപതി അഞ്ച്മുക്ക് പോറ്റംകോട്ട് വീട്ടിൽ ബിബിൻ ശിവൻ ബാബു (39), വാത്തിക്കുടി പാറശ്ശേരിൽ വീട്ടിൽ ജോബി ജോസഫ് (42) എന്നിവരെയാണ് പിടികൂടിയത്.
കണ്ടെടുത്ത ചാരായം
ശാന്തൻപാറ പേതൊട്ടി ഉച്ചിൽകുത്ത് ഭാഗത്ത് ഏലത്തോട്ടത്തിനായി സ്ഥലം പാട്ടത്തിന് എടുത്ത് ഓണവിപണി ലക്ഷ്യമാക്കി ചാരായം വാറ്റി വിൽപന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. വാറ്റ് ഉപകരണങ്ങളും പിടികൂടി.
വാറ്റിയ ചാരായം ശാന്തൻപാറ, പൂപ്പാറ, സേനാപതി, വട്ടപ്പാറ ഭാഗങ്ങളിൽ വിൽപന നടത്തി വരുന്നതായി വിവരം ലഭിച്ചിരുന്നു. കിലോമീറ്ററുകൾ നടന്നാണ് എക്സൈസ് സംഘം പ്രദേശത്ത് എത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ.കെ. ദിലീപ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം. സുരേഷ്, അബ്ദുൾ ലത്തീഫ്, വി. പ്രശാന്ത്, ധനീഷ് പുഷ്പചന്ദ്രൻ യദുവംശരാജ് എന്നിവരും പങ്കെടുത്തു.

