കുതിരകുത്തി വ്യൂപോയൻറിലെ കൈയേറ്റം ഒഴിപ്പിച്ചു
text_fieldsകുതിരകുത്തി വ്യൂ പോയൻറിലെ കൈയേറ്റം വനപാലകര്‍ ഒഴിപ്പിക്കുന്നു
അടിമാലി: വിനോദസഞ്ചാര കേന്ദ്രമായി വളര്‍ന്നുവരുന്ന കുതിരകുത്തിമല വ്യൂപോയൻറിലെ കൈയേറ്റം വനപാലകര്‍ ഒഴിപ്പിച്ചു. വനഭൂമിയില്‍ സഞ്ചാരികളെ ആകര്‍ഷിക്കും വിധത്തില്‍ ഷെഡുകളും പാറതുരന്ന് വേലി ഉൾപ്പെടെയുള്ളവ സ്ഥാപിച്ചതുമാണ് ഒഴിപ്പിച്ചത്. സമീപത്തെ ഭൂവുടമയുടെ നേതൃത്വത്തിലാണ് കൈയേറ്റം. ഇയാള്‍ക്കെതിരെ കേസ് എടുത്തു.
ഒരേക്കറിലേറെ സ്ഥലം കൈയേറിയതായി വനപാലകര്‍ പറഞ്ഞു. അടിമാലി പഞ്ചായത്തിലെ പ്രധാന പ്രകൃതിരമണീയ കേന്ദ്രമാണ് കുതിരകുത്തി മല. ഇവിടെ ധാരാളം സഞ്ചാരികളും എത്തുന്നുണ്ട്. കാനനസൗന്ദര്യത്തിന് പുറമെ വന്യജീവികളും വരയാടുകളും ഇവിടുത്തെ ആകർഷണമാണ്. നാട്ടുകാര്‍ പ്രദേശത്തേക്ക് കടന്നുവരാതിരിക്കാന്‍ വഴികളടച്ചശേഷമായിരുന്നു കൈയേറ്റം. പാര്ക്കിന് സമാനമായ വികസനപ്രവർത്തങ്ങള്‍ നടത്തുന്നതിനിടെയാണ് വിവരം അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ് കുമാറിെൻറ ശ്രദ്ധയിൽപെട്ടത്. ഉടന്‍ കൈയേറ്റം ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിക്കാന്‍ നിർദേശം നല്കി. തുടർന്ന്, വാളറ െഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ശ്രീജിത്, നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി വനഭൂമി തിരിച്ചുപിടിക്കുകയായിരുന്നു. ഷെഡുകളും വേലികളും നിർമിക്കാന്‍ ഉപയോഗിച്ച വസ്തുക്കളെല്ലാം വാളറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

