Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightജീവിതസായാഹ്നത്തിൽ മകനെ...

ജീവിതസായാഹ്നത്തിൽ മകനെ ചികിത്സിക്കാനും അന്തിയുറങ്ങാനും കഴിയാതെ ദമ്പതികൾ...

text_fields
bookmark_border
ജീവിതസായാഹ്നത്തിൽ മകനെ ചികിത്സിക്കാനും അന്തിയുറങ്ങാനും കഴിയാതെ ദമ്പതികൾ...
cancel
camera_alt

ഹനീഫയും ഭാര്യയും മകനും ​േശാച്യാവസ്ഥയിലായ വീടിനുമുമ്പിൽ

അടിമാലി: പ്രളയകാലത്ത്​ ഇടിഞ്ഞുവീണ വീടി​െൻറ അവശേഷിക്കുന്ന ഭാഗത്ത്​ ദുരിതംപേറി രോഗങ്ങളോട്​ മല്ലടിച്ച്​ ഒരു കുടുംബം. അടിമാലി മാപ്പാനികുന്ന് പനച്ചേകുന്നേല്‍ ഹസന്‍ അണ്ണന്‍ (ഹനീഫ -77), ഭാര്യ സാറ(ഫാത്തിമ -67), മാനസിക ദൗർബല്യമുള്ള മകന്‍ റസാഖ്​ (37) എന്നിവരാണ് ദുരിതജീവിതം നയിക്കുന്നത്.

ഒരുനേരത്തെ ഭക്ഷണത്തിനുപോലും വിഷമിക്കുന്ന ഈ കുടുംബം മരുന്നിനും മറ്റുമായി അലയാത്ത ഇടമില്ല. 2018ലുണ്ടായ പ്രളയത്തില്‍ ഇവര്‍ താമസിക്കുന്ന വീട് ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു. ഷീറ്റ് മേഞ്ഞ വീടി​െൻറ മേൽക്കൂര ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. പലകകൊണ്ട് നിരവധി താങ്ങുകള്‍ നല്‍കിയാണ് മേൽക്കൂര നിലനിര്‍ത്തിയിരിക്കുന്നത്.

മഴപെയ്താല്‍ ചോർന്നൊലിക്കാത്ത സ്ഥലമില്ല. രാത്രിയില്‍ മഴ പെയ്​താൽ നനയാതിരിക്കാന്‍ മൂവരും ഇറയത്തേക്ക് മാറിനില്‍ക്കും. പതിറ്റാണ്ടുകളായി മാങ്കുളത്ത് താമസിച്ചിരുന്ന ഈ കുടുംബം മക​െൻറ ചികിത്സക്കായാണ് 12 വര്‍ഷം മുമ്പ്​ അടിമാലിയിലെത്തിയത്. പൊതുപ്രവര്‍ത്തകനായിരുന്ന ഹസന്‍ അണ്ണന്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി മകനെ ചികിത്സിച്ചെങ്കിലും രോഗത്തിന് ശമനമായില്ല. 10 ലക്ഷത്തിലേറെ കടബാധ്യയും വന്നു.

പതിയെ ബന്ധുക്കളും രാഷ്​ട്രീയത്തിലെ സഹപ്രവര്‍ത്തകരും കൈയൊഴിഞ്ഞു. അയൽവീടുകളിലെ ചെറുസഹായങ്ങളാണ് വല്ലപ്പോഴും ഇവരുടെ അടുപ്പ്​ പുകക്കുന്നത്. ഉപജീവനമാർഗമില്ലെന്നതിന്​ പുറമെ സ്വന്തമായി അടച്ചുറപ്പുള്ള വീട് ഇല്ലെന്നതാണ് ഇവരുടെ മുഖ്യപ്രശ്​നം. സംസ്ഥാന ഫ്ലാറ്റ് സമുച്ചയം ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭവനപദ്ധതികള്‍ നടപ്പാക്കിയ പഞ്ചായത്താണ് അടിമാലി.

മറ്റ് പഞ്ചായത്തുകളില്‍ ഉള്ളവർക്കുപോലും അടിമാലി ഫ്ലാറ്റില്‍ ഇടംകിട്ടിയപ്പോഴും ഇവര്‍ തഴയപ്പെട്ടു. അടിമാലി ടൗണില്‍നിന്ന് 300 മീറ്റര്‍ മാത്രം അകലെയാണ്​ ഇവര്‍ താമസിക്കുന്നത്​. എന്നിട്ടും കുടുംബത്തി​െൻറ ദൈന്യത പുറംലോകം അറിഞ്ഞിട്ടില്ല. പുറമ്പോക്കിലാണ്​ ഇവരുടെ വാസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adimalipoor familyelderly couple
News Summary - elderly couple living in collapsed house with sick son
Next Story