Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightപ്ര​സ​വ വാ​ർ​ഡി​ൽ...

പ്ര​സ​വ വാ​ർ​ഡി​ൽ മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ യു​വാ​വി​ന്റെ പ​രാ​ക്ര​മം; മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
പ്ര​സ​വ വാ​ർ​ഡി​ൽ മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ യു​വാ​വി​ന്റെ പ​രാ​ക്ര​മം; മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt

ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ക്കു​ന്നു

അ​ടി​മാ​ലി: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ പ്ര​സ​വ വാ​ർ​ഡി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വി​ന്റെ പ​രാ​ക്ര​മം. പൊ​ലീ​സു​കാ​ര​ന​ട​ക്കം മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ​ത്തി​കൂ​ടി ഉ​ന്ന​തി​യി​ലെ ര​വി​കു​മാ​റി​നെ (29) അ​ടി​മാ​ലി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തി​യ ഇ​യാ​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ പി​ടി​ച്ചു​മാ​റ്റാ​ൻ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നും മ​റ്റും ശ്ര​മി​ച്ചു. ഇ​തോ​ടെ ഇ​യാ​ൾ കൂ​ടു​ത​ൽ പ്ര​കോ​പി​ത​നാ​വു​ക​യും ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ടു​വ​രു​ത്തി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് എ​ത്തി​യ എ​യ്ഡ് പോ​സ്റ്റി​ലെ പൊ​ലീ​സു​കാ​ര​ന്റെ യൂ​നി​ഫോം വ​ലി​ച്ചു​കീ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. യു​വാ​വി​ന്റെ മ​ർ​ദ​ന​ത്തി​ൽ എ​സ്.​ടി പ്ര​മോ​ട്ട​ർ ര​ഞ്ജി​ത്തി​ന്റെ ക​ർ​ണ​പു​ടം പൊ​ട്ടി. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ വ​ർ​ഗീ​സി​നും പ​രി​ക്കു​ണ്ട്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ള്ളി​യാ​ഴ്ച ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി. ആ​ശു​പ​ത്രി​യി​ൽ പ​ല​പ്പോ​ഴും മ​ദ്യ​പ​രു​ടെ ശ​ല്യം ഉ​ണ്ടാ​കു​ന്ന​താ​യും രാ​ത്രി എ​ട്ടി​നു​ശേ​ഷം ഗേ​റ്റു​ക​ൾ അ​ട​ച്ച് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ, വാ​ർ​ഡു​ക​ൾ തു​ട​ങ്ങി എ​ല്ലാ​യി​ട​ത്തും രോ​ഗി​ക​ളോ കൂ​ട്ടി​രി​പ്പു​കാ​രോ അ​ല്ലാ​ത്ത​വ​ർ ധാ​രാ​ളം എ​ത്തു​ന്നു. ഇ​ത് നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മ​വും അ​സ​ഭ്യ​വ​ർ​ഷ​വു​മാ​ണ്. വി​ഷ​യം ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യെ അ​റി​യി​ച്ചി​ട്ടും പ​രി​ഹാ​രം മാ​ത്രം ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuredDrunk ManViolenceMaternity ward
News Summary - Drunk young man commits violence in maternity ward; three injured
Next Story