Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂറുമാറ്റം: രാജകുമാരി പഞ്ചായത്ത് പ്രസിഡന്‍റിനെ അയോഗ്യയാക്കി

text_fields
bookmark_border
tc binu
cancel
camera_alt

ടി​സി ബി​നു

അടിമാലി: രാജകുമാരി പഞ്ചായത്ത് പ്രസിഡന്‍റ് ടിസി ബിനുവിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യയായി പ്രഖ്യാപിച്ചു. ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും വിലക്കുണ്ട്. ഇതോടെ ടിസിക്ക് പ്രസിഡന്‍റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും നഷ്ടമാകും. ഒമ്പത് അംഗങ്ങളുടെ പിന്തുണയുള്ള എല്‍.ഡി.എഫ് ഭരണത്തെ കമീഷൻ വിധി ബാധിക്കില്ല. മൂന്ന് അംഗങ്ങള്‍ മാത്രമാണ് യു.ഡി.എഫിനുള്ളത്.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടന്ന കൂറുമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി. കോൺഗ്രസ് അംഗമായി ജയിച്ച ടിസി പിന്നീട് സി.പി.എം പിന്തുണയോടെ പ്രസിഡൻറായിരുന്നു. തുർന്നാണ് കോൺഗ്രസ് പരാതി നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - disqualify Rajakumari panchayat president
Next Story