ദുർബലമായി ചീയപ്പാറ വെള്ളച്ചാട്ടം
text_fieldsഅടിമാലി: കാലവർഷം കനിയാത്തതുമൂലം ചീയപ്പാറ വെള്ളച്ചാട്ടം നേർത്തുതുടങ്ങി. സമൃദ്ധമായ നിരൊഴുക്ക് കാണേണ്ട സമയത്ത് നേരിയ രീതിയിലാണ് വെള്ളച്ചാട്ടം. മഴ ഇനിയും ചെയ്തിറങ്ങിയില്ലെങ്കിൽ ഒരാഴ്ചക്കകം നീരൊഴുക്ക് പൂർണമായി നിലച്ചേക്കും. മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന വെള്ളച്ചാട്ടമാണ് ചീയപ്പാറ. ഇവിടെ സഞ്ചാരികൾ മണിക്കൂറുകൾനിന്ന് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചാണ് യാത്ര തുടരുക. വെള്ളം വറ്റിയതോടെ ഓണനാളിൽ ഉണ്ടാകാറുള്ള വലിയ തിരക്കും ഇക്കുറിയില്ല. ദേശീയപാതയോരത്ത് അടുത്തുനിന്ന് കാണാമെന്നതാണ് ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. 400 മീറ്ററിലധികം ഉയരത്തിൽ മലമുകളിൽനിന്നാണ് ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം. തൊട്ടടുത്ത വാളറ വെള്ളച്ചാട്ടവും നീരൊഴുക്ക് കുറഞ്ഞ് ദുർബലാവസ്ഥയിലാണ്.

