Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightകഞ്ചാവ്​ പിടികൂടി;...

കഞ്ചാവ്​ പിടികൂടി; പ്രതി ഒാടിരക്ഷ​െപ്പട്ടു

text_fields
bookmark_border
കഞ്ചാവ്​ പിടികൂടി; പ്രതി ഒാടിരക്ഷ​െപ്പട്ടു
cancel
camera_alt

മ​നു​വിെൻറ വീ​ട്ടി​ൽ​നി​ന്ന്​ നാ​ർ​കോ​ട്ടി​ക് സ്​​ക്വാ​ഡ് പി​ടി​കൂ​ടി​യ വ്യാ​ജ​മ​ദ്യ​വും ക​ഞ്ചാ​വും

അ​ടി​മാ​ലി: വീ​ട്ടി​ലെ ക​ട്ടി​ന​ടി​യി​ൽ​നി​ന്ന് ക​ഞ്ചാ​വും മ​ദ്യ​വും പി​ടി​കൂ​ടി. പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​ര സ്​​പെ​ഷ​ൽ ൈഡ്ര​വി​ൽ നാ​ർ​കോ​ട്ടി​​ക് എ​ൻ​ഫോ​ഴ്സ്മെൻറ്​ സ്​​ക്വാ​ഡ് ന​ട​ത്തി​യ റെ​യ്ഡി​നി​ടെ അ​ടി​മാ​ലി കൂ​മ്പ​ൻ​പാ​റ​യി​ലാ​ണ് സം​ഭ​വം.

കൂ​മ്പ​ൻ​പാ​റ മ​ഠം​പ​ടി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഓ​ട​ക്കാ​സി​റ്റി കാ​രാ​ട്ട് മ​നു മ​ണി​യാ​ണ്​ (28) ര​ക്ഷ​പ്പെ​ട്ട​ത്. മ​നു​വി​െൻറ ബെ​ഡ്റൂ​മി​ൽ ക​ട്ടി​ലി​ന് അ​ടി​യി​ൽ​നി​ന്ന്​ 1.1 കി​ലോ ക​ഞ്ചാ​വും ഒ​മ്പ​ത്​ ലി​റ്റ​ർ വ്യാ​ജ​മ​ദ്യ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 12ഒാ​ടെ​യാ​യി​രു​ന്നു റെ​യ്ഡ്.

ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ന്ന​ത് മ​ന​സ്സി​ലാ​ക്കി​യ മ​ണി വീ​ട് പൂ​ട്ടി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പോ​കു​ന്ന​തി​നി​ടെ താ​ക്കോ​ൽ മു​റ്റ​ത്ത് വീ​ണി​രു​ന്നു. താ​ക്കോ​ലെ​ടു​ത്ത് വീ​ട് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ട്ടി​ലി​ന​ട​യി​ൽ​നി​ന്ന്​ ക​ഞ്ചാ​വും വ്യാ​ജ​മ​ദ്യ​വും ക​ണ്ടെ​ത്തി​യ​ത്. മ​നു വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ ക​ഞ്ചാ​വെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് എ​ക്സൈ​സ്​ ഷാ​ഡോ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ര​ണ്ട്​ ബി​ഗ്ഷോ​പ്പ​റു​ക​ളി​ലാ​യി അ​ര​ലി​റ്റ​റിെൻറ 18 കു​പ്പി മ​ദ്യ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. തൊ​ട്ട​ടു​ത്താ​യി പ്ലാ​സ്​​റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ ക​ഞ്ചാ​വും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

നേ​ര​ത്തേ ര​ണ്ട് കേ​സു​ക​ളി​ലാ​യി മ​നു​വി​ൽ​നി​ന്ന്​ 6.5 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യി​രു​ന്നു. കൂ​ടാ​തെ പെ​രു​മ്പാ​വൂ​രി​ൽ മ​റ്റൊ​രു ക​ഞ്ചാ​വ് കേ​സും നി​ല​വി​ലു​ണ്ട്. അ​വി​വാ​ഹി​ത​നാ​യ മ​നു വീ​ട്ടി​ൽ​നി​ന്ന് മാ​റി​യാ​ണ് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ക​ഞ്ചാ​വ് ക​ട​ത്ത് സം​ഘ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന പ്ര​ധാ​നി​യാ​ണ് മ​നു​വെ​ന്ന് റെ​യ്ഡ് സം​ഘം പ​റ​ഞ്ഞു. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി എ​ക്സൈ​സ്​ സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ എം.​കെ. പ്ര​സാ​ദ് പ​റ​ഞ്ഞു.

റെ​യ്ഡി​ൽ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ സി.​എ​സ്. വി​നേ​ഷ്, കെ.​എ​സ്. അ​സീ​സ്, േഗ്ര​ഡ് പി.​ഒ​മാ​രാ​യ സാ​ൻ​റി തോ​മ​സ്, കെ.​വി. പ്ര​ദീ​പ്, സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ​സ്. മീ​രാ​ൻ, മാ​നു​വ​ൽ. എ​ൻ.​ജെ. ഹാ​രി​ഷ് മൈ​ദീ​ൻ, സ​ച്ചു ശ​ശി, ൈഡ്ര​വ​ർ എ​സ്.​പി. ശ​ര​ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accused escapedCannabis seized
News Summary - Cannabis seized; The accused escaped
Next Story