Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightപൊന്മുടി അണക്കെട്ടില്‍...

പൊന്മുടി അണക്കെട്ടില്‍ ബോട്ടിങ്​ പുനരാരംഭിച്ചു; ഇനി ഓളപ്പരപ്പിൽ ഒഴുകിനടക്കാം

text_fields
bookmark_border
പൊന്മുടി അണക്കെട്ടില്‍ ബോട്ടിങ്​ പുനരാരംഭിച്ചു; ഇനി ഓളപ്പരപ്പിൽ ഒഴുകിനടക്കാം
cancel

അടിമാലി (ഇടുക്കി): മാസങ്ങളുടെ ഇടവേളക്കുശേഷം പൊന്മുടി അണക്കെട്ടില്‍ ബോട്ടിങ്​ പുനരാരംഭിച്ചു. ഹൈറേഞ്ചിലെ ഉള്‍നാടന്‍ ടൂറിസം പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കേന്ദ്രങ്ങളിലൊന്നാണ്​ പൊന്മുടി. കോവിഡ് പിടിമുറുക്കിയതോടെ കേന്ദ്രം പൂര്‍ണമായും അടക്കുകയായിരുന്നു. മാസങ്ങള്‍ക്കുമുമ്പ്

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവ് ലഭിച്ചെങ്കിലും സഞ്ചാരികളുടെ എണ്ണക്കുറവ് മൂലം ബോട്ടിങ്​ പുനരാരംഭിച്ചിരുന്നില്ല. ക്രിസ്​മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ഹൈറേഞ്ചി​െൻറ കുളിരുതേടി കൂടുതല്‍ സഞ്ചാരികള്‍ എത്തിതുടങ്ങിയതോടെയാണ് ബോട്ടിങ്​ വീണ്ടും പുനരാരംഭിക്കാന്‍ തീരുമാനമായത്. ഏറെ ആകര്‍ഷണീയമായ കാഴ്ചകളാണ് പൊന്മുടിയിലേതെന്ന് സഞ്ചാരികള്‍ പറയുന്നു. മൂന്നാറിൽ നിന്ന ്​30 കിലോമീറ്റർ അകലെയാണ്​ ഈ മനോഹരമായ ​പ്രദേശം.

ഒരു സ്പീഡ് ബോട്ട്, രണ്ട് പെഡല്‍ ബോട്ട്, രണ്ട് വാട്ടര്‍ സൈക്കിള്‍ എന്നിവയാണ് ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. ഡിസംബറില്‍ തണുപ്പേറുന്നതോടെ അവധിയാഘോഷിക്കാന്‍ കൂടുതല്‍ സഞ്ചാരികള്‍ ബോട്ടിങ്​ കേന്ദ്രത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷ. മൂന്നാറും മാട്ടുപ്പെട്ടിയുമുള്‍പ്പെടെയുള്ള ഇടങ്ങളില്‍ സഞ്ചാരികളുടെ വലിയ തിരക്കാണിപ്പോള്‍ അനുഭവപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BoatingtourismPonmudi Dam
Next Story