Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightവില്ലേജ് ഓഫിസിന്​ നേരെ...

വില്ലേജ് ഓഫിസിന്​ നേരെ മദ്യപസംഘത്തിന്റെ ആക്രമണം; സ്പെഷല്‍ ഓഫിസര്‍ക്ക് പരിക്ക്

text_fields
bookmark_border
poopara village office
cancel
camera_alt

അ​ക്ര​മികൾ ഫ​യ​ലു​ക​ൾ വ​ലി​ച്ചി​ട്ട നി​ല​യി​ൽ

അടിമാലി: മദ്യപിച്ചെത്തിയ മൂന്നംഗ സംഘം പൂപ്പാറ വില്ലേജ് ഓഫിസ് ആക്രമിച്ചു. സ്പെഷല്‍ വില്ലേജ് ഓഫിസര്‍ എം.എസ്. ബിജുവിനെ സംഘം മർദിച്ചതായി വില്ലജ് ഓഫിസർ ബി. പവിത്രൻ പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.

സ്വകാര്യ ഭൂമിയുടെ റെക്കോഡ് ഓഫ് രജിസ്റ്ററിനായാണ് സംഘം വില്ലേജ് ഓഫിസിൽ എത്തിയത്. എന്നാല്‍ വസ്തുവിന്റെ സര്‍വേ നമ്പറുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പരിഹരിച്ചശേഷം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. അതിനുശേഷം മൂവര്‍ സംഘം അക്രമണം നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ശാന്തൻപാറ പൊലീസ് കേസെടുത്തു. ദേവികുളത്തെ ആധാരമെഴുത്ത് ജീവനക്കാരനും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:village officeattack
News Summary - attack on village office; Injury to Special Officer
Next Story