Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_right45 കി​ലോ നി​രോ​ധി​ത...

45 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​വു​മാ​യി പിടിയിൽ

text_fields
bookmark_border
നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ ഇ​സ ഹ​സ്സ​ൻ​ക​നി
cancel
camera_alt

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ ഇ​സ ഹ​സ്സ​ൻ​ക​നി

അ​ടി​മാ​ലി: നാ​ർ​കോ​ട്ടി​ക് എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ സ്ക്വാ​ഡ് ന​ട​ത്തി​യ റെ​യ്ഡി​ൽ 45 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​വു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ ഇ​സ ഹ​സ്സ​ൻ ക​നി​യെ​യാ​ണ് (50) സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. അ​ടി​മാ​ലി ചാ​റ്റു​പാ​റ​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യാ​ണ്​ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. കാ​റി​ൽ മൂ​ന്ന് ചാ​ക്കി​ലാ​യി​ട്ടാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക്കാ​യി കൈ​കാ​ണി​ച്ച​പ്പോ​ൾ നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ​യും വാ​ഹ​ന​വും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും മേ​ൽ​ന​ട​പ​ടി​ക​ൾ​ക്കാ​യി അ​ടി​മാ​ലി പൊ​ലീ​സി​ന് കൈ​മാ​റി. പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ കെ.​വി. പ്ര​ദീ​പ്, എ​ൻ.​കെ. ദി​ലീ​പ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വൈ. ​ക്ല​മ​ന്‍റ്, ധ​നീ​ഷ് പു​ഷ്പ​ച​ന്ദ്ര​ൻ, വി. ​പ്ര​ശാ​ന്ത്, നി​തി​ൻ ജോ​ണി എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prohibited tobacco productsarrest
News Summary - Arrested with 45 kg of prohibited tobacco products
Next Story