ഏലക്കയും കാറും േമാഷ്്ടിച്ച കേസിൽ അറസ്റ്റ്
text_fieldsഅടിമാലി: രാജകുമാരി പുതകിലിൽ വീടിെൻറ പിൻവാതിൽ കുത്തിത്തുറന്ന് 150 കിലോ ഏലക്കയും വീട്ടുടമയുടെ കാറും മോഷ്ടിച്ച് കടന്ന സംഭവത്തിൽ യുവാവിനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പണിക്കൻകുടി താമഠത്തിൽ അരുൺ ബാബുവിനെയാണ് (18) സി.ഐ പങ്കജാക്ഷൻ, എസ്.ഐ വിൽസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തങ്കമണിയിലെ ബന്ധുവീട്ടിൽനിന്ന് പിടികൂടിയത്.
കഴിഞ്ഞ 12ന് രാവിലെയാണ് രാജകുമാരി പുതകിൽ ഒടുതൂക്കിയിൽ സിറിളിെൻറ വാഹനവും ഏലക്കയും മോഷണം പോയത്. നെടുങ്കണ്ടത്തിനുസമീപം കൽക്കൂന്തലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ടുദിവസത്തിനുശേഷം വാഹനം കണ്ടെത്തിയിരുന്നു.
അറസ്റ്റിലായ അരുണിെൻറ അമ്മാവൻ കാമാട്ടി ബിജുവാണ് കേസിലെ ഒന്നാം പ്രതിയെന്ന് പൊലീസ് പറഞ്ഞു. വലുതും ചെറുതുമായ അറുപതോളം മോഷണക്കേസുകളിലെ പ്രതിയായ ഇയാൾ ഒളിവിലാണ്.
സിറിളിെൻറ ഏലത്തോട്ടത്തിൽ മുമ്പ് ജോലി ചെയ്തിട്ടുള്ള ബിജു പുതകിലുള്ള ഇവരുടെ വീട്ടിലും വന്നിട്ടുണ്ട്. മോഷണം നടന്നതിെൻറ തലേന്ന് ബിജുവും അരുണും ബി.എൽ റാമിലുള്ള സുഹൃത്തിെൻറ വീട്ടിലെത്തി താമസിച്ചു. രാവിലെ അവിടെനിന്ന് എൻ. ആർ സിറ്റിയിൽ എത്തിയശേഷം ഓട്ടോ വിളിച്ച് പുതകിലിൽ എത്തി.
താൻ ജോലി ചെയ്യുന്ന വീട്ടിലെ ഏലക്ക കൊണ്ടുപോയി വിൽക്കാൻ മുതലാളി പറഞ്ഞ് ഏൽപിച്ചിട്ടുണ്ട് എന്നാണ് ബിജു അരുണിനോട് പറഞ്ഞത്. അരുണിനെ വഴിയിൽ നിർത്തിയശേഷം ഇയാൾ സിറിളിെൻറ വീട്ടിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞ് സിറിളിെൻറ വാഹനത്തിൽ ഏലക്കയുമായി തിരിച്ചുവന്നു. ഇരുവരും രാജാക്കാട് പെട്രോൾ പമ്പിൽ എത്തി വാഹനത്തിൽ ഇന്ധനം നിറച്ചു. ഈ സമയത്ത് പമ്പിലെ സി.സി.ടി.വി കാമറയിൽ അരുണിെൻറ ചിത്രം പതിഞ്ഞിരുന്നു. ഈ തെളിവ് പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
ഒന്നാം പ്രതിയായ ബിജു ഫോൺ ഉപയോഗിക്കാറില്ല. സി.സി.ടി.വി കാമറകളിൽ മുഖം പതിയാതിരിക്കാനും ജാഗ്രത പാലിക്കാറുണ്ട്. ഏലക്ക കൊണ്ടുപോയത് എവിടേക്കാണെന്ന് അറിയില്ലെന്നും കൽക്കൂന്തലിൽ വാഹനം നിർത്തിയശേഷം തന്നോട് ബസിൽ വീട്ടിലേക്ക് പോകാൻ ബിജു പറഞ്ഞു എന്നുമാണ് അരുൺ പറയുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

