Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടിമാലിയിൽ രാത്രിയിൽ വീടുകൾക്ക് നേരെ ക​ല്ലെറിഞ്ഞ് സാമൂഹിക വിരുദ്ധർ; ഉറക്കം നഷ്ടപ്പെട്ട് പ്രദേശവാസികൾ

text_fields
bookmark_border
Anti-socials pelted houses with stones at night
cancel

അടിമാലി: വെള്ളത്തൂവൽ പഞ്ചായത്തിലെ കല്ലാർകുട്ടി നായ്ക്കുന്ന് മേഖലയിൽ വീടുകൾക്ക് നേരെ രാത്രിയിൽ സാമൂഹിക വിരുദ്ധർ കല്ലെറിയുന്നതായി പരാതി. ചിറയിൽ സീത രാജൻ മണവാളൻ വീട്ടിൽ റിനു, വാഴേപ്പറമ്പിൽ റോയി തുടങ്ങി നിരവധി വീടുകൾക്ക് നേരെയാണ് രാത്രിയിൽ സാമൂഹിക വിരുദ്ധർ കല്ലെറിയുന്നത്.

കഴിഞ്ഞ ഒൻപത് മാസമായി ഇത് തുടരുന്നു. രണ്ടാഴ്ചയായി ശല്യം രൂക്ഷമാണ്. ഷീറ്റു മേഞ്ഞ വീടുകൾക്ക് നേരെയാണ് ആക്രമണം. ഇത് മൂലം വീടിന്റെ ഷീറ്റ് പല കുറി മാറി. പലരും പ്ലാസ്റ്റിക് പടുതകൾ വാങ്ങി മേഞ്ഞാണ് ചോർച്ച തടഞ്ഞിരിക്കുന്നത്. വലിയ കല്ലുകളും മറ്റും ഉപയോഗിച്ചാണ് ആക്രമണം. ഇതോടെ രാത്രിയിൽ ഉറങ്ങാൻ പോലും പറ്റുന്നില്ല. കൊച്ചു കുട്ടികൾ ഉള്ള വീടുകളിൽ വലിയ പ്രയാസം ഇതുമൂലം ഉണ്ടാകുന്നു.

സ്ത്രീകൾ മാത്രമുള്ള വീടുകൾക്ക് നേരേയും ആക്രമണം ഉണ്ടാകുന്നു. പൊലീസിൽ പലകുറി പരാതി നൽകിയിട്ടും പൊലീസ് പെട്രോളിംഗ് കാര്യക്ഷമമാക്കിയിട്ടും യാതൊരു പരിഹാരവും ഉണ്ടാകാത്തത് ജനങ്ങളുടെ ഭീതി വർധിപ്പിച്ചിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Anti-socials pelted houses with stones at night
Next Story