ആനയിറങ്കല് ഡാം തുറന്നു
text_fieldsഡാം സുരക്ഷ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് ആനയിറങ്കല് അണക്കെട്ടിന്റെ
സ്ലൂയിസ് വാല്വ് തുറക്കുന്നു
അടിമാലി: പന്നിയാര് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി സഹായ അണക്കെട്ടായ ആനയിറങ്കല് ഡാമിന്റെ സ്ലൂയിസ് വാല്വ് തുറന്നു. ഡാം സുരക്ഷ വിഭാഗം എക്സിക്യൂട്ടിവ് എന്ജിനീയര് അനിഷ ബാലാജിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് വ്യാഴാഴ്ച രാവിലെ 11ന് ഡാമിന്റെ സ്ലൂയിസ് വാല്വ് തുറന്നത്.
75 സെന്റീമീറ്റര് തുറന്നതോടെ പന്നിയാര് പുഴയിലേക്ക് ആവശ്യത്തിന് വെള്ളമൊഴുകി തുടങ്ങി. 1207.40 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 1207.02 മീറ്ററായിരുന്നു വ്യാഴാഴ്ച ജലനിരപ്പ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

